മാനസിക അസ്വാസ്ഥ്യമുള്ള അമ്മക്ക് മുന്നിൽ വെച്ച് പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരൻ പിടിയിൽ; സംഭവം വടകരയിൽ..!!

34

കേരളത്തിൽ പീഡന പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് ദിനംപ്രതി പുറത്ത് വരുന്നത്, പ്രായപൂർത്തി ആകാതെ പെണ്കുട്ടിയെ കഴിഞ്ഞ 2 വർഷമായി നിരന്തരം പീഡിപ്പിച്ച 23കാരനായ യുവാവിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.

പനന്തോടിക്കുനി സ്വദേശി വിപിൻ കൃഷ്ണൻ ആണ് പോലീസ് പിടിയിൽ ആയത്, വാടക വീട്ടിൽ താമസിക്കുന്ന പെണ്കുട്ടിയുടെ അയൽവാസിയാണ് വിപിൻ, മാനസിക പ്രശ്നങ്ങൾ ഉള്ള അമ്മയും പതിനേഴ് വയസുള്ള പെണ്കുട്ടിയും വീട്ടിൽ ഉള്ളപ്പോൾ ആണ് ഇയാൾ കുട്ടിയെ നിരന്തതമായി പീഡനത്തിന് ഇരയാക്കിയത്. നിർദ്ധര കുടുംബത്തിൽ ആയ കുട്ടിക്ക് സമ്മാനങ്ങൾ വാങ്ങി നൽകിയാണ് ഇയാൾ പീഡനത്തിന് തുടക്കം കുറിച്ചത്, പിനീട് പെണ്കുട്ടിയുടെ നഗ്ന വീഡിയോ മൊബൈൽ ഫോണിൽ പകർത്തുകയും അത് കാണിച്ചു ഭീഷണിപ്പെടുത്തിയുമാണ് പീഡനം തുടർന്നത്.

മാനസികമായി തകർന്ന പെണ്കുട്ടി സ്‌കൂളിൽ തുടർച്ചയായി വരാത്ത കാരണം അന്വേഷിച്ചപ്പോൾ ആണ് ഞെട്ടിക്കുന്ന പീഡന കഥ പുറത്ത് വന്നത്, ചൈൽഡ് ലൈൻ കൊടുത്ത പരാതിയിൽ പോക്സോ നിയമ പ്രകാരം ജാമ്യമില്ല വകുപ്പിൽ ആണ് മെക്കാനിക്ക് ആയ വിപിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.