ലൂസിഫർ 2 വന്നില്ലെങ്കിൽ മുട്ടുകാല് തല്ലിയൊടിക്കും, മുരളി ഗോപിക്ക് ഭീഷണി; മുരളി മറുപടി നൽകിയത് ഇങ്ങനെ..!!

119

മോഹൻലാൽ ആരാധകർ ഏറെ കാത്തിരിപ്പിന് ശേഷം എത്തിയ ചിത്രം ഒടിയൻ ആയിരുന്നു എങ്കിൽ കൂടിയും അതിലേറെ മധുരം ലഭിച്ചത് ലൂസിഫറിൽ കൂടി ആയിരുന്നു. കാലം കാത്തിരുന്ന മലയാള സിനിമയിലെ ബോക്സോഫീസ് റെക്കോർഡുകൾ കടപുഴകി വീണ ദിവസങ്ങൾ ആയിരുന്നു മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ മാർച്ച് 28ന് തീയറ്ററുകളിൽ എത്തിയതിന് ശേഷം.

വെറും 8 ദിനങ്ങൾ കൊണ്ട് ലോകമെമ്പാടും റിലീസ് ചെയ്ത ലൂസിഫർ 100 കോടി ക്ലബ്ബിൽ എത്തിയത്, 21ആം ദിനം 150 കൊടിയും എത്തിയ ചിത്രം 50 ദിവസങ്ങൾ കൊണ്ട് 200 കോടിയും കടന്നു.

ആരാധകർക്ക് ഏറെ തൃപ്തി നൽകിയ ലൂസിഫർ, മോഹൻലാൽ ക്ലാസ്സിന് ഒപ്പം മാസ്സും നമുക്ക് തന്നു. പൃഥ്വിരാജ് എന്ന സൂപ്പർ നടന്റെ സംവിധാന അരങ്ങേറ്റ ചിത്രം കൂടി ആയിരുന്നത് കൊണ്ട് ആരാധകർക്കും വിമർശകരും ഒരുപോലെ നോക്കി ഇരുന്നു എങ്കിൽ കൂടിയും വിമർശകർക്ക് ലൂസിഫറിന് മുന്നിൽ തല കുനിക്കേണ്ടി വന്നു.

മോഹൻലാൽ, സ്റ്റീഫൻ നേടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന് ഒപ്പം, കൂടുതൽ കഥാ പറയാത്ത എബ്രഹാം ഖുറേഷി എന്ന കഥാപാത്രവും അവതരിപ്പിച്ചു. ആരാണ് എബ്രഹാം ഖുറേഷി എന്നറിയാൻ ചിത്രത്തിന്റെ മറ്റൊരു ഭാഗത്തിനായി ഉള്ള കാത്തിരിപ്പിൽ ആണ് ആരാധകർ.

ആ കാത്തിരിപ്പ് നീളും തോറും ഓരോ ആരാധകരിലും നെഞ്ചിടിപ്പ് കൂടുന്നത് പോലെ, അത് തന്നെ ആകാം, ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആയ മുരളി ഗോപിയുടെ സോഷ്യൽ മീഡിയ പേജിൽ ഇങ്ങനെ ഒരു കമന്റ് എത്തിയത്.

ലൂസിഫർ 2 വന്നില്ലെങ്കിൽ മുട്ടു കാലു തല്ലി ഒടിക്കും എന്നും, തന്നെ അറിയാമല്ലോ എന്നുമാണ് ആരാധകന്റെ കമെന്റ്. അതിനു മറുപടി ആയി ”അറിഞ്ഞിലാ. ആരും പറഞ്ഞില്ലാ. അനിയാ അടങ്ങു”, എന്നാണ് മുരളി ഗോപി എഴുതിയത്.

മോഹൻലാലിന് ഒപ്പം വിവേക് ഒബ്രോയി, പൃഥ്വിരാജ്, ഇന്ദ്രജിത്, ടോവിനോ തോമസ്, മഞ്ജു വാര്യർ, സായി കുമാർ, കലാഭവൻ ഷാജോണ്, സാനിയ ഇയ്യപ്പൻ, ബാല, നൈല ഉഷ തുടങ്ങി വമ്പൻ താരനിര തന്നെ എത്തിയ ചിത്രമായിരുന്നു ലൂസിഫർ.

You might also like