പൃഥ്വിരാജ് വാക്ക് പാലിച്ചു, കിടിലം ലുക്കിൽ മോഹൻലാൽ ലൂസിഫറിൽ; മാസ്സ് പോസ്റ്റർ..!!

115

സമീപകാലത്തെ ലാലേട്ടന്റെ ഏറ്റവും സൂപ്പർ ലുക്ക് ലൂസിഫറിൽ ആയിരിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മുരളി ഗോപി കഥയും തിരക്കഥയും എഴുതി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാർച്ചിൽ എത്തുകയാണ്. ചിത്രത്തിന്റെ കാരക്ടർ പോസ്റ്ററുകൾ നാളെ രാവിലെ മുതൽ എത്തുകയാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ മോഹൻലാലിന്റെ മാസ്സ് ലുക്ക് പോസ്റ്ററുകൾ, സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.

സ്റ്റീഫൻ നെടുമ്പുള്ളി എന്ന രാഷ്ട്രീയക്കാരനെ മോഹൻലാൽ അവതരിപ്പിക്കുന്ന ചിത്രത്തിലെ താരനിര ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. മഞ്ജു വാരിയർ നായികയാകുന്ന ചിത്രത്തിൽ ടോവിനോ തോമസ്, വിവേക് ഒബറോയ്, ഇന്ദ്രജിത് എന്നിവരും അഭിനയിക്കുന്നുണ്ട്.

മോഹൻലാലിന്റെ ആരാധകർക്ക് വേണ്ടിയുള്ള നിമിഷങ്ങൾ ലുസിഫറിൽ ഒരുപാട് ഉണ്ടാകുമെന്നു ഉറപ്പ് നൽകുകയാണ് തിരക്കഥാകൃത്ത് മുരളി ഗോപി. ”മോഹൻലാലിനെ പണ്ട് മുതലേ ഇഷ്ടപെടുന്ന ചിലരുണ്ട്, ലാലിന്റെ ഒറിജിനൽ ഫാൻസ്‌ അവർക്ക് വേണ്ടിയുള്ളതാണ് സ്റ്റീഫൻ നെടുമ്പുള്ളി. ആ ഇഷ്ടക്കാര്‍ക്ക് വേണ്ടിയുള്ള ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തില്‍ നിന്നും ലഭിക്കും. ”

You might also like