മികച്ച സിനിമക്ക് വേണ്ടി എന്തും ചെയ്യുന്ന നിർമാതാവ്; ലൂസിഫറിലെ കണ്ടയ്നർ സ്‌ഫോടനങ്ങൾ ഒറിജിനൽ; ഞെട്ടിച്ച് മേക്കിങ് വീഡിയോ..!!

23

മോഹൻലാലിനെ നായകനാക്കി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മുരളി ഗോപി തിരക്കഥ എഴുതി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ.

വമ്പൻ വിജയം നേടിയ ചിത്രം 50 ദിനങ്ങൾ കൊണ്ടാണ് 200 കോടിയുടെ ബിസിനെസ്സ് നേടിയത്, വെറും 8 ദിവസങ്ങൾ കൊണ്ട് 100 കോടി നേടിയ ചിത്രം മലയാള സിനിമയുടെ മാറ്റങ്ങൾക്ക് തലവര കുറിച്ചിരിക്കുകയാണ്, വലിയ നിർമാണ ചിലവിൽ എത്തുന്ന ചിത്രങ്ങൾ എങ്ങനെ എടുക്കണം എന്ന് മാത്രല്ല എങ്ങനെയാണ് അതിനുള്ള വിപണി കണ്ടെത്തുക എന്നുകൂടി തെളിയിരിക്കുകയാണ് ലൂസിഫർ.

എന്നാൽ, ചിത്രത്തിന്റെ വിട്ടുവീഴ്ചകൾ ചെയ്യാത്ത സംവിധായകൻ എന്ന നിലയിൽ ആയിരിക്കും പൃഥ്വിരാജ് സുകുമാരൻ അറിയപ്പെടുക. ചിത്രങ്ങൾ കണ്ടയ്നർ ലോറികളും ബോട്ടുകളും തകർക്കുന്ന വീഡിയോ ഇപ്പോഴുള്ള സാങ്കേതിക വിദ്യയിൽ മികച്ച ഗ്രാഫിക്സ് നൽകാൻ കഴിയും എങ്കിൽ കൂടിയും അതിന് മുതിരാതെയാണ് യഥാർത്ഥ വിഷ്വലിൽ കൂടി ചിത്രീകരണം നടത്തിയിരിക്കുകയാണ്.

ചിത്രത്തിന്റെ ബിഹൈൻഡ് ദി സ്ക്രീൻ സെഗ്മെന്റിൽ കൂടിയാണ് അണിയറ പ്രവർത്തകർ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോ കാണാം

You might also like