ലൂസിഫറിന്റെ രണ്ടാം ഭാഗം; എമ്പുരാൻ എന്ന വാക്കിന്റെ അർത്ഥം ഇതാണ്, ചിത്രീകരണം, റിലീസ്, ലൊക്കേഷൻ വിവരങ്ങൾ ഇങ്ങനെ..!!

158

മോഹൻലാലിനെ നായകനാക്കി എത്തിയ ലൂസിഫർ എന്ന ചിത്രം 200 കോടിയുടെ ബിസിനെസ്സ് നേടിയതോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തും എന്നുള്ള ഉറപ്പ് പൃഥ്വിരാജ് സുകുമാരൻ വെളിപ്പെടുത്തിയത്. ഏബ്രഹാം ഖുറേഷി എന്ന കഥാപാത്രത്തിൽ കൂടിയാണ് ലൂസിഫർ എന്ന ചിത്രം തുടങ്ങുന്നത് എങ്കിൽ കൂടിയും സ്റ്റീഫൻ നേടുമ്പള്ളി ആയിരുന്നു ഒന്നാം ഭാഗത്തിൽ തിളങ്ങി നിന്നത്, ലൂസിഫർ ക്ലൈമാക്സിൽ എത്തുന്ന ഏബ്രഹാം ഖുറേഷിയുടെ കഥയാണ് രണ്ടാം ഭാഗത്തിൽ കൂടി പറയുക.

ആദ്യം ചിത്രത്തിന്റെ പ്രഖ്യാപനം നടന്ന മോഹൻലാലിന്റെ തേവരയിലെ വീട്ടിൽ വെച്ച് തന്നെ ആയിരുന്നു രണ്ടാം ഭാഗത്തിന്റെയും പ്രസ് മീറ്റിങ് നടന്നത്.

ചിത്രത്തിന്റെ ചിത്രീകരണം 2020ൽ തുടങ്ങും, 2021ൽ ആയിരിക്കും ചിത്രത്തിന്റെ റിലീസ്. റഷ്യൻ ഡോണിന്റെ കഥ പറയുന്ന രണ്ടാം ഭാഗം പൂർണ്ണമായും റഷ്യയിൽ ചിത്രീകരണം നടത്തും എന്നായിരുന്നു കണക്ക് കൂട്ടൽ എങ്കിലും കേരളത്തിൽ ആയിരിക്കും കൂടുതൽ ഭാഗവും ചിത്രീകരണം നടത്തുക എന്നാണ് പൃഥ്വിരാജ് അറിയിച്ചത്.

ലൂസിഫറിൽ തിരക്കഥാകൃത്ത് മുരളി ഗോപി എഴുതിയ ടെയിൽ എൻഡ് ഗാനത്തിൽ പറയുന്ന എമ്പുറാനെ എന്ന പേരിൽ തന്നെയാണ് രണ്ടാം ഭാഗം എത്തുന്നത്.

ദൈവത്തിനും തമ്പുരാനും ഇടയിൽ നിൽക്കുന്ന ആൾ എന്നാണ് എമ്പുറാൻ എന്ന വാക്കിന്റെ അർത്ഥം എന്നാണ് പൃഥ്വിരാജ് വെളിപ്പെടുത്തൽ നടത്തിയത്.

ലുസിഫറിന്റെ ആദ്യ ഭാഗത്തിൽ മിന്നി മറഞ്ഞ പൃഥ്വിരാജ് കഥാപാത്രം രണ്ടാം ഭാഗത്തിൽ തിളങ്ങി നിൽക്കുന്ന മുഴു നീള കഥാപാത്രം ആയിരിക്കും എന്നും ലൂസിഫറിനെക്കാൾ വലിയ ബഡ്ജെറ്റിൽ എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി മുൻകൂട്ടി പറയാൻ കഴിയില്ല എന്നും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ മോഹൻലാലിന്റെ തേവരയിലെ വീട്ടിൽ വെച്ചായിരിക്കും നടക്കുക എന്നും മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന് ശേഷം ആയിരിക്കും ലൂസിഫറിന്റെ രണ്ടാം ഭാഗം തുടങ്ങുക എന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

നായകൻ മോഹൻലാൽ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, തിരക്കഥാകൃത്ത് മുരളി ഗോപി എന്നിവരുടെ സാന്നിധ്യത്തിലാണ് എമ്പുരാൻ പ്രഖ്യാപിച്ചത്. ലോഞ്ച് ടീസറും ഇതിനൊപ്പം പ്രദർശിപ്പിച്ചു.

You might also like