L2 Empuraan: ലൂസിഫറിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു; വിവരങ്ങൾ ഇങ്ങനെ..!!

81

കാത്തിരുന്ന ആ സ്വപ്ന സിനിമ എത്തുകയാണ്. ഇനി അതിനുള്ള മുന്നൊരുക്കത്തിന്റെ നാളുകൾ ആണ്. മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ എന്ന ചിത്രത്തിൽ രണ്ട് കഥാപാത്രങ്ങളിൽ ആണ് മോഹൻലാൽ എത്തിയത് എങ്കിൽ കൂടിയും ഏബ്രഹാം ഖുറേഷി എന്ന കഥാപാത്രത്തെ കുറിച്ച് ഒന്നും പറയാൻ ചിത്രത്തിൽ ഇല്ലായിരുന്നു.

ആരാധകരുടെയും പ്രേക്ഷകരുടെയും ഈ ആകാംഷ തന്നെയാണ് ആശിർവാദ് സിനിമാസിനെയും മുരളി ഗോപി പൃഥ്വിരാജ് സുകുമാരൻ എന്നിവരെയും ഇതിന്റെ രണ്ടാം ഭാഗതിനായി പ്രേരിപ്പിച്ചതും.

മലയാള സിനിമ ഇന്നുവരെ കാണാത്ത മാർക്കറ്റിങ് തന്ത്രങ്ങൾ മുഴുവൻ പ്രയോജനപ്പെടുത്തി ലൂസിഫർ ആദ്യ ഭാഗം എത്തിയപ്പോൾ. L2 Empuraan എന്ന പേരിൽ ആണ് രണ്ടാം ഭാഗം എത്തുന്നത്.

You might also like