ചിരിപ്പിച്ച് രസിപ്പിക്കാൻ ബഡായി ബംഗ്ളാവുമായി പിഷാരടിയും കൂട്ടരും വീണ്ടും എത്തുന്നു..!!

90

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരിപാടികളിൽ ഒന്നായിരുന്നു ബഡായി ബഗ്ലാവ്, മികച്ച റേറ്റിങ് ഉണ്ടായിരുന്ന പരിപാടി ബിഗ് ബോസ് എത്തിയതോടെ നിർത്തുക ആയിരുന്നു. ഇപ്പോഴിതാ പുതിയ അതിഥികളുമൊക്കെയായി ബഡായി ബംഗ്ളവ് വീണ്ടും എത്തുന്നു എന്നുള്ള സന്തോഷ വാർത്ത പങ്കുവെച്ചത് മുകേഷ് തന്നെയാണ്.

നിരവധി ചാറ്റ് ഷോകൾ നിലവിൽ ഉണ്ടെങ്കിൽ കൂടിയും അതിൽ നിന്നും എല്ലാം ഏറെ വ്യത്യാസം ഉള്ളതായിരുന്നു ബഡായി ബംഗ്ളാവ്. അഞ്ച് വർഷം മുമ്പാണ് ഈ ചാറ്റ് ഷോ തുടങ്ങുന്നത്, കോമഡിയും ആട്ടവും പാട്ടും അതിനൊപ്പം അതിഥിയായി താരങ്ങൾ എത്തി വിശേഷങ്ങൾ പങ്കുവെക്കും.

മുകേഷ്, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി, ആര്യ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തിയിരുന്നത്. കൂടാതെ അമ്മായി എന്ന കഥാപാത്രം ആയി പ്രസീതയും കൂടെ ചെറിയ കോമഡി സ്കിറ്റുകമാളുമായി മനോജ് ഗിന്നസ് എന്നിവരും ഉണ്ടാവും.

പുതിയ പ്രൊമോ വീഡിയോ എത്തിയതോടെ ആരാധകർ ആകാംഷയോടെയാണ് വീണ്ടും ബഡായി ബംഗ്ളാവ് കാണാൻ കാത്തിരിക്കുന്നത്.

പുതിയ താമസക്കാർ, വ്യത്യസ്തരായ അതിഥികളും കൂടെ മുകേഷേട്ടനുമായി ബഡായി ബംഗ്ലാവ് സീസൺ 2. ഉടൻ വരുന്നു.Badai Bungalow Season…

Posted by Asianet on Monday, 18 February 2019