ടിക്ക് ടോക്ക് ഭ്രാന്ത് മൂത്ത് 10 വിദ്യാർഥികൾ കടലുണ്ടി പുഴയിൽ ചാടി; ജീവനുകൾ രക്ഷിച്ചത് സാഹസികമായി വീഡിയോ..!!

23

ടിക്ക് ടോക്ക് എന്നത് ക്യാൻസറിനെക്കാൾ വലിയ മാറാ വ്യാധിയായി മാറിക്കൊണ്ടിരിക്കുകയാണ് കേരളത്തിൽ.

ടിക്ക് ടോക്കിലെ പ്രശസ്തിക്ക് വേണ്ടി വിവാഹം നടത്തുകയും നില്ല് നില്ല് ഗാനം പാടി വാഹനത്തിന് മുന്നിൽ ചാടിയത് എല്ലാം വാർത്ത ആയിരുന്നു. പിന്നീട് വിദ്യാർത്ഥിനികൾ പ്രണയ ചതിയിൽ തെറി വിളി നടത്തുന്നത് ആയിരുന്നു ട്രെൻഡ്.

https://youtu.be/-uRJK-OtS3c

ഇപ്പോഴിതാ, ഒരു ചൈനീസ് ആപ്പിക്കേഷനിൽ ലൈക്കും ഫോല്ലോയും ലഭിക്കാൻ വേണ്ടി, ജീവൻ തന്നെ കളയാൻ ഉള്ള മനസ്സാണ് പുതിയ തലമുറയ്ക്ക്, അതിന്റെ ഭാഗമായി ആണ് പത്ത് വിദ്യാർഥികൾ കടലുണ്ടി പാലത്തിൽ നിന്നും വെള്ളത്തിലേക്ക് കുതിച്ചത്. തക്ക സമയത്ത് മൽസ്യ തൊഴിലാളികൾ എത്തി എല്ലാവരെയും രക്ഷിക്കുക ആയിരുന്നു.

നല്ല അടിയൊഴുക്കുള്ള കടലുണ്ടി പുഴയിൽ രക്ഷിക്കാൻ മൽസ്യത്തൊഴിലാളികൾ കൃത്യ സമയത്ത് എത്തിയിരുന്നില്ല എങ്കിൽ മറ്റൊരു തീരാ വേദന കൂടി ആകുമായിരുന്നു പിള്ളേരുടെ ഈ ടിക്ക് ടോക്ക് തമാശ.

https://youtu.be/SpCmiD8RZwI