വീരമൃത്യു വരിച്ച ജവാന്റെ വീട്ടിൽ എത്തിയ പ്രകാശ് രാജിനെ നാട്ടുകാർ മർദ്ദിച്ചു..!!

17

ബംഗളൂരു: പുൽവാല ഭീകരാക്രമണത്തിൽ വീര മൃത്യു വരിച്ച ജവാന്റെ വീട്ടിൽ എത്തിയ നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജിനെ നാട്ടുകാർ മർദ്ദിച്ചതായി റിപ്പോർട്ട്.

കർണാടക മേല്ലഹല്ലിയിൽ സി ആർ പി എഫ് ജവാൻ ഗുരുവിന്റെ വീട്ടിൽ എത്തിയ പ്രകാശ് രാജിനെയാണ് നാട്ടുകാർ തടഞ്ഞത്. തുടർന്ന് നാട്ടുകാരിൽ ചിലർ മർദിക്കുകയും ചെയ്തു.

ഗുരുവിന്റെ വീട്ടില്‍ അനുശോചനം അറിയിക്കാന്‍ എത്തിയ പ്രകാശ് രാജിനെ പ്രദേശവാസികള്‍ വളയുകയായിരുന്നു.

ഇന്ത്യന്‍ സൈന്യത്തെ നിരന്തരം അപമാനിക്കുന്ന ആളാണ് പ്രകാശ് രാജ് എന്നും ഇപ്പോള്‍ കാണിക്കുന്ന സങ്കടം അഭിനയമാണെന്നും ആരോപിച്ചായിരുന്നു ഗ്രാമവാസികള്‍ പ്രകാശ് രാജിനെ വളഞ്ഞത്. പ്രകാശ് രാജ് ഒറ്റുകാരന്‍ ആണെന്നും സൈനികന് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവകാശം ഇല്ലെന്നും നാട്ടുകാര്‍ പറഞ്ഞു. തുടർന്ന് പോലീസ് എത്തിയാണ് നാട്ടുകാരിൽ നിന്നും പ്രകാശ് രാജിനെ രക്ഷിച്ചത്.