മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി 200 കോടി ക്ലബ്ബ്; ലൂസിഫറിന് ചരിത്ര നേട്ടം..!!

90

ഇത് മോളിവുഡ് അല്ല, മോഹൻലാൽവുഡ് ആണ് എന്നു ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. വമ്പൻ താരനിരയിൽ എത്തിയ ചിത്രമാണ് ലൂസിഫർ എങ്കിൽ കൂടിയും ഒരു സമ്പൂർണ്ണ മോഹൻലാൽ ഷോ തന്നെ ആയിരുന്നു ലൂസിഫർ.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം, 8 ദിവസങ്ങൾ കൊണ്ട് 100 കോടി നേടിയപ്പോൾ, 21 ദിവസങ്ങൾ കൊണ്ടാണ് 150 കോടി ബിസിനെസ്സ് നേടിയത്, ഇപ്പോഴിതാ അമ്പതാം ദിവസം 200 കോടി നേടി എന്ന ഒഫീഷ്യൽ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥാ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്, മഞ്ജു വാര്യർ, വിവേക് ഒബ്രോയി, ടോവിനോ തോമസ്, ഇന്ദ്രജിത്, സായ് കുമാർ, പൃഥ്വിരാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

You might also like