കഞ്ചാവും തുടർന്ന് പെൺവാണിഭവും, കൊച്ചിയിൽ ലഹരി പാർട്ടികൾ ഒരുക്കുന്ന സ്ത്രീകൾ; റിപോർട്ട് ഇങ്ങനെ..!!

119

കഴിഞ്ഞ കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ ബിയറും വൈനും ഒക്കെ ആയിരുന്നു സ്ത്രീകൾ അടങ്ങുന്ന സംഘം നടത്തുന്ന ലഹരി പാർട്ടികളുടെ ഏറ്റവും വലിയ ലഹരി, എന്നാൽ കാലവും കഥയും എല്ലാം മാറി, ഇപ്പോൾ ബിയർ എന്നൊക്കെ കേട്ടാൽ ലഹരി കീഴടക്കിയവർക്ക് വെറും പുച്ഛം മാത്രമാണ് എന്നുള്ളതാണ് സത്യം.

ലഹരി എന്നത് ഒരു മാഫിയ ശക്തി തന്നെയായി മാറുകയാണ് നമ്മുടെ കൊച്ചിയിൽ, മെട്രോ സിറ്റിയിൽ കിട്ടാത്തത് ഒന്നും ഇല്ലാത്ത സ്ഥിതി ആണ് ഇപ്പോൾ, കഴിഞ്ഞ വർഷം ഒരു പെണ്കുട്ടി തന്റെ കാമുകൻ വഴി മയക്കുമരുന്നിന്റെ സുഖം അനുഭവിക്കുന്നു, പിന്നീട് അടിമയായി എങ്കിൽ കൂടിയും പിന്നീട് മയക്കുമരുന്നിൽ നിന്നും രക്ഷനേടാൻ ശ്രമിച്ച പെണ്കുട്ടിക്ക് ഭീഷണി ആയിരുന്നു പിന്നീട് ലഭിച്ച മറുപടി, ഒന്നും ചെയ്യാൻ കഴിയാത്ത പെണ്കുട്ടി പിന്നീട് ആത്മഹത്യക്ക് ശ്രമിക്കുക ആയിരുന്നു. പിന്നീട് മനശാസ്ത്രഞ്ജന്റെ മുന്നിൽ എത്തിയപ്പോൾ ആണ് ഈ ഞെട്ടിക്കുന്ന വിവരം പുറംലോകം അറിഞ്ഞത്.

ഇപ്പോൾ പെണ്കുട്ടികൾക്ക് മാത്രം ലഹരി വിൽപ്പന നടത്തുന്ന ഒരു സംഘം കൊച്ചി ഇടപ്പിള്ളിയിൽ പ്രവർത്തിക്കുന്നു, ഓണ്ലൈൻ വഴിയാണ് കച്ചവടം ഉറപ്പിക്കുന്നത്, നേരിട്ട് നൽകുമ്പോൾ പുരുഷൻ ആണെങ്കിൽ ലഹരി കൈമാറില്ല. ഗുളിക രൂപത്തിൽ ഉള്ളതാണ് ലഹരി ആയി നൽകുന്നത്.

എറണാകുളത്ത് ഡിജെ പാർട്ടിയുടെയും കല്യാണ ആഘോഷങ്ങളുടെയും മറ്റ് പേരിൽ ഉള്ള ആഘോഷങ്ങൾ എല്ലാം വഴിയാണ് ലഹരി നൽകിയിരുന്നത് എങ്കിൽ, ഇപ്പോൾ സ്ത്രീകൾ തന്നെ മുൻകൈ എടുത്ത് നടത്തുന്ന ഇത്തരം പാർട്ടികളിൽ പരമാവധി പത്ത് പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കില്ല. അത് തന്നെയാണ് പോലീസിനെ ഏറ്റവും കുഴക്കുന്നതും. കണ്ടുപിടിക്കാൻ തന്നെ വളരെ ബുദ്ധിമുട്ടാണ് പൊലീസിന്.

അതുപോലെ തന്നെ ലഹരി കഴിഞ്ഞാൽ പിന്നെ നടക്കുന്നത് പെണ്വാണിഭം തന്നെയാണ്, തൃക്കാരക്കരയിൽ സീരിയൽ നടിയെ കൂടി പോലീസ് പിടിച്ചപ്പോൾ ലഹരിക്ക് ഒപ്പം ഉള്ള ലൈംഗീക വൈകൃതങ്ങളും സുഖ രീതികളുടെ കഥ കൂടി പുറംലോകം അറിഞ്ഞത്. സീരിയൽ നടിയുടെ വാട്ട്സ് ആപ്പിൽ പെണ്വാണിഭ ഏജന്റുമാരുടെ അമ്പതോളം ശബ്ദ സന്ദേശങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്.