ലൂസിഫറിന്റെ രണ്ടാം ഭാഗം എത്തുക തന്നെ ചെയ്യും; ബറോസ്, ഒക്ടോബറിൽ ഷൂട്ടിംഗ് ആരംഭിക്കും..!!

28

മോഹൻലാൽ നായകനായി എത്തുന്ന രണ്ട് ചിത്രങ്ങൾ ആണ് ഉടൻ എത്തുന്നത്, ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയും ബിഗ് ബ്രദറും ആണ് ഈ ചിത്രങ്ങൾ.

ആശിർവാദ് നിർമ്മിക്കുന്ന ഇട്ടിമാണിയിൽ ആണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജൂണിൽ ആയിരിക്കും മോഹൻലാൽ ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം സിദ്ദിക്ക് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന ബിഗ് ബ്രദറിൽ അഭിനയിക്കുക. പുതിയ ചിത്രങ്ങളിൽ ഒന്നും മോഹൻലാൽ കരാർ ചെയ്‌തട്ടില്ല എന്നുള്ളതാണ് മറ്റൊരു കാര്യം.

മോഹൻലാൽ സംവിധാനം ചെയ്‌ത 3ഡി ചിത്രം, ഒക്ടോബറിൽ ആരംഭിക്കാൻ ആണ് മോഹൻലാൽ പദ്ധതി ഇട്ടിരിക്കുന്നത്, വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന് ശേഷം ആയിരിക്കും മോഹൻലാൽ ലൂസിഫർ രണ്ടാം ഭാഗം ചെയ്യുക.

എന്നാൽ, പൃഥ്വിരാജ് അടുത്ത വർഷം വരെ പൂർണ്ണമായും ഷൂട്ടിംഗ് തിരക്കുകളിൽ തന്നെ ആയിരിക്കും. ലൂസിഫറിന്റെ വമ്പൻ വിജയം തന്നെയാണ് അണിയറയിൽ രണ്ടാം ഭാഗം എന്ന ചിന്ത കൂടുതൽ വേഗത്തിൽ ആക്കിയിരിക്കുന്നത്.

മോഹൻലാൽ രണ്ട് ചിത്രങ്ങൾ മാത്രമാണ് ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത് എങ്കിൽ, പൃഥ്വിരാജ് അഭിനയിക്കുന്നത് കലാഭവൻ ഷാജോണ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ്, തുടർന്ന് സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ജോയിൻ ചെയ്യും, കൂടാതെ ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രവും, ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതവും ആണ് പൃഥ്വിരാജ് ചെയ്യാൻ ഇരിക്കുന്ന ചിത്രങ്ങൾ, ഈ ചിത്രങ്ങൾക്ക് ശേഷമാണ് ലൂസിഫർ രണ്ടാം ഭാഗം ചെയ്യുക. മരക്കാർ അറബിക്കടലിന്റെ സിംഹം ആണ് മോഹൻലാൽ നായകനായി ഷൂട്ടിംഗ് പൂർത്തിയായ മറ്റൊരു ചിത്രം.

You might also like