മമ്മൂട്ടിയും മോഹൻലാലും ദിലീപും ഒരേ വേദിയിൽ; ആഘോഷമായി വിവാഹ വിരുന്ന്, ചിത്രങ്ങൾ കാണാം..!!

141

മലയാളത്തിന്റെ മഹാ നടന്മാർ ആയ മമ്മൂട്ടിയും മോഹൻലാലും ഒപ്പം ജനപ്രിയ നായകൻ ദിലീപ്, മലയാളത്തിലെ പ്രമുഖ നടീനടന്മാർ.

മലയാളത്തിലെ പ്രമുഖ നിർമ്മാതാവ് സന്തോഷ് ടി കുരുവിളയുടെ മകളുടെ വിവാഹ സൽക്കാര ചടങ്ങിൽ ആണ് താരങ്ങൾ ഒന്നിച്ച് എത്തിയത്. മോഹൻലാൽ മമ്മൂട്ടി എന്നിവർ ഒന്നിച്ച് വേദി പങ്കിടുന്ന ചിത്രങ്ങൾ ആരാധകർ തന്നെ ആഘോഷമാക്കിയിട്ടുണ്ട്.

മമ്മൂട്ടിയും മോഹൻലാലും ഒരേ പോലെ വെള്ള വസ്ത്രത്തിൽ എത്തിയതും ശ്രദ്ധേയമായി, കൂടാതെ, ദിലീപ്, ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, ഐശ്വര്യ ലക്ഷ്മി, പൂർണിമ ഇന്ദ്രജിത്, റിമ കല്ലിങ്കൽ, ആഷിക്ക് അബു, സൂരജ് വെഞ്ഞാറമൂട്, അജു വർഗീസ്, സംവിധായകൻ ജോഷി, പ്രിയദർശൻ, എം ജി ശ്രീകുമാർ, സമീർ താഹിർ, പാർവതി നായർ, അപർണ ബാലമുരളി, നമിത പ്രമോദ്, ദിലീഷ് പോത്തൻ എന്നിവരും ചടങ്ങളിൽ എത്തിയിരുന്നു. സന്തോഷ് ടി കുരുവിള തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്.

ഒപിഎം സിനിമാസ്, മൂൺഷോട്ട് എന്റർടെയ്ൻമെന്റ്സ് എന്നീ നിർമാണ കമ്പനികളുടെ എംഡിയാണ് സന്തോഷ് ടി കുരുവിള. മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടയിലെ സിംഹം എന്ന ചിത്രത്തിന്റെ നിര്മാതാവിൽ ഒരാൾ സന്തോഷ് ടി കുരുവിളയാണ്.

You might also like