മോഹൻലാൽ സൂര്യ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ ഇതാണ്..!!

68

മോഹൻലാൽ ആദ്യമായി തമിഴ് സൂപ്പർസ്റ്റാർ സൂര്യയ്ക്ക് ഒപ്പം ഒന്നിക്കുന്ന ചിത്രമാണ് സൂര്യ37, സൂര്യ നായകനായി എത്തുന്ന 37 ആം ചിത്രമാണ് ഇത്. ഇതുവരെ പേരിട്ടട്ടില്ലാത്ത ചിത്രത്തിൽ സൂര്യ, മോഹൻലാൽ എന്നിവർ കൂടാതെ ആര്യയും സമുദ്രക്കനിയും പ്രധാന വേഷത്തിൽ എത്തുന്നു.

ആദ്യ ഷെഡ്യൂൾ ലണ്ടനിൽ പൂർത്തിയാക്കിയ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ചെന്നൈയിൽ കഴിഞ്ഞ ദിവസം ആരംഭിച്ചു. ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ ഡൽഹിയാണ്. ജില്ലയിലെ പോലെ തന്നെ താടി വെച്ച ലുക്കിൽ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. ക്ലീൻ ഷേവ് ലുക്കിൽ ആണ് സൂര്യ എത്തുന്നത്.

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സയ്യിഷ ആണ് നായികയായി എത്തുന്നത്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

ലൂസിഫർ ലൊക്കേഷനിൽ നിന്നും ആണ് മോഹൻലാൽ ഈ ചിത്രത്തിൽ ജോയിൻ ചെയ്തത്. ഡൽഹിയിലെ ഷെഡ്യൂൾ പൂർത്തിയായത്തിന് ശേഷം കുളു മനാലിയിൽ ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ ഉണ്ട്. സൂര്യയും നായികയും ഒന്നിക്കുന്ന ഗാന ചിത്രീകരണം ആയിരിക്കും ആ ഷെഡ്യൂളിൽ നടക്കുക.

ശെൽവരാഘവൻ സംവിധാനം ചെയ്യുന്ന NGK ആണ് ഇനി റിലീസ് ചെയ്യാനുള്ള സൂര്യ ചിത്രം, ചിത്രം ദീപാവലിക്ക് തീയറ്ററുകളിൽ എത്തും. പൊങ്കൽ റിലീസ് ആയിട്ട് അടുത്ത വർഷം മാത്രമേ മോഹൻലാൽ സൂര്യ ചിത്രം എത്തുകയുള്ളൂ. ഡ്രാമ, കായംകുളം കൊച്ചുണ്ണി, ഒടിയൻ എന്നിവയാണ് ഷൂട്ടിംഗ് പൂർത്തിയായി റിലീസിന് ഒരുങ്ങുന്ന മോഹൻലാൽ ചിത്രങ്ങൾ.

Entertainment news; Suriya37 #mohanlal #suriya

You might also like