അമ്മ സംഘടനക്ക് ബദലായി പുതിയ അമ്മ സംഘടന, പിന്നിൽ വമ്പൻ കളികൾ..!!

59

മലയാളത്തിന്റെ നടീ നടന്മാരുടെ താര സംഘടനയായ അമ്മക്ക് എതിരെ പുതിയ ബദൽ സംഘടന രൂപം കൊണ്ടു. പുതിയ സംഘടനയുടെ പേരും അമ്മ എന്ന് തന്നെയാണ്. Amateur Movie Makers Association – A.M.M.A എന്നാണ് പുതിയ സംഘടനയുടെ പേര്. സംഘടനയുടെ ആദ്യ മീറ്റിംഗ് തിരുവനന്തപുരത്ത് വെച്ചു നടന്നു.

മലയാള സിനിമാ താരങ്ങൾക്ക് ആയി തന്നെയുള്ള സംഘടനയിൽ പുതുമുഖങ്ങൾക്കും സിനിമയിൽ വലിയ ശ്രദ്ധ നേടാൻ കഴിയാത്തവർക്കും ചെറിയ താരങ്ങൾക്ക് വേണ്ടിയാണ്.

25000 ചെറുതും വലുതമായ താരങ്ങൾ ഉള്ള പുതിയ സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബർ ഒന്നിന് എറണാകുളത്ത് വെച്ചു ഉണ്ടാകും. മോഹൻലാൽ പ്രസിഡന്റ് ആയിട്ടുള്ള അമ്മയെ കൂടാതെ മഞ്ജു വാര്യർ, റിമ കല്ലിങ്കൽ എന്നിവർ നേതൃത്വം നൽകുന്ന വുമാൻ ഇൻ കളക്ടീവ് എന്ന സംഘടനയും ഉണ്ട്.

സിനിമയിലെ എല്ലാ മേഖലയിലെ താരങ്ങളെയും ഒന്നിപ്പിച്ചു പുതിയ സംഘടന വേണം എന്ന രീതിയിൽ മലയാളത്തിലെ ചില പ്രമുഖ സംവിധായകർ അഭിപ്രായപ്പെട്ടിരുന്നു. അതിന്റെ ആദ്യ പടിയാണോ താര സംഘടനായ അമ്മയുടെ അതേ പേരിൽ തുടങ്ങിയ പുതിയ സംഘടന എന്ന് സംശയിക്കേണ്ടിയിരിക്കുന്നു..

You might also like