ദിലീപ് – നാദിർഷ കൊമ്പിനേഷനിൽ ഒന്നല്ല, രണ്ട് ചിത്രങ്ങൾ വരുന്നു..!!

87

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോമ്പിനേഷൻ ആണ് ദിലീപ് നാദിർഷ. ഇവർ ഒന്നിച്ച് ഒന്നല്ല രണ്ട് ചിത്രങ്ങൾ വരും എന്ന് ഇവരോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

ദിലീപ് നാദിർഷാ കൊമ്പിനേഷനിൽ വരുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രം ഉപേക്ഷിച്ചു എന്ന രീതിയിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ആ വാർത്ത തികച്ചും വ്യാജം എന്ന രീതിയിൽ ആണ് വാർത്തകൾ വരുന്നത്. കട്ടപ്പനയിലെ ഹൃതിക്ക് റോഷനും അമർ അക്ബർ ആന്റണിക്കും ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് ഒരുങ്ങുന്നത്.

മാസ്സ് ആക്ഷൻ കോമഡി ശ്രേണിയിൽ ആണ് ആദ്യ ചിത്രം ഒരുങ്ങുന്നത്. തിരക്കഥ അവസാന ഘട്ടത്തിൽ ഉള്ള ചിത്രം അടുത്ത വർഷം ആദ്യം ചിത്രീകരണം ആരംഭിക്കും. അതിന് ശേഷമായിരിക്കും കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രം എത്തുക.

ഈ ചിത്രത്തിൽ 90 വയസ്സുള്ള ആൾ ആയി എത്തുന്നത്. ഉർവശിയാണ് ചിത്രത്തിൽ ദിലീപിന്റെ നായിക. പൊന്നമ്മ ബാബു സഹോദരിയായി എത്തും.

Entertainment news dileep nadirsha movie

You might also like