ഒടിയന് വേണ്ടി കട്ട വെയ്റ്റിംഗ്; ടോവിനോ തോമസ്.!!

39

ഇന്നുവരെ മലയാള സിനിമ പറയാത്ത വ്യത്യസ്ത കഥാ ശ്രേണിയിൽ ഒരുങ്ങുന്ന ചിത്രമാണ് മോഹൻലാൽ നായകനായി എത്തുന്ന ഓടിയൻ. പ്രഖ്യാപിച്ച കാലം മുതൽ ചിത്രത്തിന്റെ ഓരോ ഘട്ടങ്ങൾ കഴിയും തോറും കാണാൻ ഉള്ള അഭിനിവേശം കൂടി വരുന്ന ചിത്രം. മലയാള സിനിമ പ്രേക്ഷകർ മാത്രല്ല, ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളും ഉണ്ട്.

ടോവിനോ തോമസ് ട്വിറ്ററിൽ ഒടിയനെകുറിച്ച് പറഞ്ഞത് ഇങ്ങനെ;

“ഒടിയന് വേണ്ടി ഇടിക്കട്ട വെയ്റ്റിങ് ആണ് ഞാൻ”

കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ടോവിനോ തോമസ് നായകനായി എത്തിയ തീവണ്ടിയെ പ്രശംസിച്ച് ഒടിയൻ ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ ട്വിറ്ററിൽ ഇട്ട പോസ്റ്റിന് റിപ്ലൈ ആയി ആണ് ടോവിനോ ഇങ്ങനെ കുറിച്ചത്.

മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫറിൽ ആണ് ടോവിനോ തോമസ് ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ് സുകുമാരൻ ആണ്.

ഒടിയനിൽ മോഹൻലാലിന് ഒപ്പം നരേൻ, മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ഈ വർഷം ഡിസംബറിൽ റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. പുലിമുരുകന് ശേഷം പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്ന മോഹൻലാൽ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.

You might also like