കൊച്ചി രാജാവും സിഐഡി മൂസയും അടക്കം വലിയ മൂന്നു വിജയങ്ങൾ നൽകിയിട്ടും ദിലീപിന്റെ അടുത്ത് പോകാൻ കഴിയുന്നില്ല; ജോണി ആന്റണിയുടെ വാക്കുകൾ ഇങ്ങനെ..!!

71

മലയാള സിനിമക്ക് ചിരി പടർത്തുന്ന വിജയങ്ങൾ തന്നിട്ടുള്ള സംവിധായകൻ ആണ് ജോണി ആന്റണി. സഹ സംവിധായകനായാണ് സിനിമയിൽ തുടക്കം കുറിച്ചത്. തുളസീദാസ് ജോസ് തോമസ് നിസാർ താഹ കമൽ എന്നിവരുടെ അസിസ്റ്റൻറ് ആയി തുടങ്ങിയ ജോണി ആന്റണി.

സ്വതന്ത്ര സംവിധായകൻ ആകുന്നത് സി ഐ ഡി മൂസയിൽ കൂടി ആയിരുന്നു. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി പറയുന്ന ചിത്രം. തുടർന്ന് കൊച്ചി രാജാവിനും ഇൻസ്‌പെക്ടർ ഗരുഡിനും വേണ്ടി ഇരുവരും ഒന്നിച്ചു. എല്ലാം വമ്പൻ വിജയ ചിത്രങ്ങൾ തന്നെ.

എന്നാൽ ഇപ്പോൾ ഒരു പുതിയ ചിത്രവുമായി ദിലീപിന്റെ അടുത്ത് ചെല്ലാൻ കഴിയുന്നില്ല എന്നാണ് ജോണി ആന്റണി പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,

ദിലീപും ഞാനും സിനിമയിലെത്തുന്നത് സമകാലീനരായാണ്. ദിലീപ് വിഷ്‌ണു ലോകത്തിൽ കമൽ സാറിന്റെ അസിസ്‌റ്റന്റായി വന്നു. ഞാൻ ചാഞ്ചാട്ടത്തിലൂടെയും. അന്നൊന്നും ദിലീപ് നടനാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. പിന്നീട് ദിലീപ് നായകനായ പടങ്ങളിൽ ഞാൻ അസിസ്‌റ്റന്റും അസോസിയേറ്റുമൊക്കെയായി വർക്കു ചെയ്‌തു.

നീ പടം ചെയ്യുന്നില്ലേ എന്ന് ചോദിച്ച് എനിക്ക് ഡേറ്റു തന്നയാളാണ് ദിലീപ്. തിരക്കഥയടക്കമുള്ള കാര്യങ്ങൾ റെഡിയായപ്പോൾ നിർമാണവും ദിലീപ് ഏറ്റെടുത്തു. അങ്ങനെയാണ് സി.ഐ.ഡി മൂസ സംഭവിച്ചത്.

അതിനുള്ള നന്ദിയും സ്‌നേഹവും കടപ്പാടും എന്നും ദിലീപിനോടുണ്ട്. ഇപ്പോഴും സി.ഐ.ഡി മൂസ രണ്ടാമത്തെ ഭാഗം എടുക്കാം എന്ന് ദിലീപ് പറയാറുണ്ട്. അതുകൊണ്ട് പുതിയൊരു സിനിമയും കൊണ്ട് ദിലീപിന്റെ അടുത്ത് പോകാൻ പറ്റുന്നില്ല’.