വാളയാർ പരമശിവം ഉടൻ വരുമെന്ന് ഉറപ്പ് നൽകി ദിലീപ്; കാവ്യാ – ദിലീപ് ജോഡികളുടെ ഒന്നിക്കൽ വീണ്ടും.!!

47

ദിലീപിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച മാസ്സ് കഥാപാത്രമാണ് വാളയാർ പരമശിവം. ഉദയ് കൃഷ്ണ, സിബി കെ തോമസ് എന്നിവരുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത റൺ വേ എന്ന ചിത്രം 2004 ൽ ആണ് പുറത്തിറങ്ങിയത്.

ചിത്രം റിലീസ് ചെയ്തു 15 വർഷങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായിയുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ. ഇപ്പോഴിതാ റൺ വേയുടെ രണ്ടാം ഭാഗമായി വാളയാർ പരമശിവം ഉടൻ എത്തും എന്നാണ് ദിലീപ് പറയുന്നത്.

ദിലീപുമായി ഉള്ള വിവാഹത്തിന് ശേഷം അഭിനയ ലോകത്തു നിന്നും പിന്മാറിയ കാവ്യാ ഈ ചിത്രത്തിൽ കൂടി തിരിച്ചെത്തും എന്നാണ് ആരാധകർ കാത്തിരിക്കുന്നത്.