സിഐഡി മൂസയുടെ രണ്ടാം ഭാഗം വരുമെന്ന് ദിലീപ്; ഭാവന – ദിലീപ് ജോഡി വീണ്ടും സ്‌ക്രീനിൽ കാണാനുള്ള ആകാംഷയോടെ ആരാധകർ..!!

121

ഇന്നും ഏറെ ആരാധകർ ഉള്ള ദിലീപ് കഥാപാത്രം ആണ് സിഐഡി മൂസയിലേത്. ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു കുടുംബ പ്രേക്ഷകർ നൽകിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തും എന്നാണ് ദിലീപ് പറയുന്നത്.

സി ഐ ഡി മൂസയുടെ രണ്ടാം ഭാഗം എത്തുമ്പോൾ വമ്പൻ ബഡ്‌ജറ്റ്‌ മാത്രമല്ല വെല്ലുവിളി അതിലെ താരങ്ങളായ ഒടുവിൽ ഉണ്ണികൃഷ്ണന്റെയും കൊച്ചിൻ ഹനീഫയുടെയും വിയോഗവും അതിനൊപ്പം തന്നെ ജഗതി ശ്രീകുമാറിന്റെ അഭാവവും എല്ലാം വലിയ തലവേദന ആയിരിക്കും എന്നാണു ജോണി ആന്റണി പറഞ്ഞത്.

എന്നാൽ ദിലീപിന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ റൺ വേയുടെ രണ്ടാം ഭാഗമായ വാളയാർ പരമശിവം എന്ന സിനിമ നടക്കും എന്നും ദൈവം അനുഗ്രഹിച്ചാലും സി ഐ ഡി മൂസയുടെ രണ്ടാം ഭാഗവും ഉണ്ടാവും എന്നാണ് താരം പറയുന്നത്.

ദിലീപിന് ഒപ്പം ഈ ചിത്രത്തിൽ നായികയായി എത്തിയത് ഭാവന ആയിരുന്നു. സിനിമയെ നിഷ്ഭ്രമം ആക്കുന്ന സംഭവ വികാസങ്ങൾ ദിലീപിന്റെയും ഭാവനയുടെ സ്വകാര്യ ജീവിതത്തിൽ ഉണ്ടായത് കൊണ്ട് ഇരുവരും ഇനി ഒരു ഒന്നിക്കൽ ഉണ്ടാവുമോ എന്നുള്ളത് ആശങ്കയായി നിൽക്കുമ്പോൾ പ്രേക്ഷകർ ചോദിക്കുന്നു ആരായിരിക്കും സി ഐ ഡി മൂസയുടെ രണ്ടാം ഭാഗത്തിൽ നായിക.