പെണ്ണഴകിൽ മമ്മൂട്ടി; വനിതയുടെ കവർ ഫോട്ടോയിൽ മമ്മൂക്കയുടെ ചിത്രം; സംഭവം ഇങ്ങനെ..!!

117

Mammootty vanitha magazine

മലയാളത്തിന്റെ നിത്യ ഹരിത നായകൻ. പൗരുഷ കഥാപാത്രങ്ങൾ ചെയ്യാൻ മലയാള സിനിമയിൽ മറുചോദ്യങ്ങൾ ഇല്ലാത്ത മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയായ മമ്മൂട്ടിയുടെ വനിതാ മാഗസിന്റെ കവർ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം മാമാങ്കം ഡിസംബർ 12 നു റിലീസ് ചെയ്യുകയാണ്. ഈ ചിത്രത്തിൽ 4 വ്യത്യസ്ത വേഷങ്ങളിൽ ആണ് മമ്മൂട്ടി എത്തുന്നത് എന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പെണ്ണിന്റെ അഴകാർന്ന മുഖവുമായി മമ്മൂട്ടിയുടെ കവർ ചിത്രം വെച്ചുള്ള മാഗസിൻ വിപണിയിൽ എത്തിയിരിക്കുകയാണ്.

കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം പത്മകുമാർ ആണ്. ഉണ്ണി മുകുന്ദൻ കനിഹ അനു സിത്താര സിദ്ദീഖ് തരുണ്‍ അറോറ സുദേവ് നായര്‍ സുരേഷ് കൃഷ്ണ രതീഷ് കൃഷ്ണ പ്രാചി തെഹ്ലാന്‍ മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.