കന്യകയാണോ..? ഞരമ്പരന്മാരുടെ ചോദ്യത്തിന് നിവേത നൽകിയ മാസ്സ് മറുപടി ഇങ്ങനെ..!!

94

മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ നിറസാന്നിദ്യമായി നിൽക്കുന്ന യുവ നടിയാണ് നിവേദ തോമസ്. വെറുതെ അല്ല ഭാര്യ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത് തിളങ്ങിയ നടി സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്.

താരങ്ങൾ കൂടുതൽ നേരിട്ടെത്തുന്ന ഇടം ഇൻസ്റ്റാഗ്രാം ആയി മാറിയപ്പോൾ നടിമാർക്ക് എതിരെയുള്ള മോശം കമന്റുകളും കൂടുതാലായി വന്നുകൊണ്ടിരുക്കുകയാണ്. താരങ്ങളുടെ നഗ്നതയെ കുറിച്ചും പ്രണയത്തെ കുറിച്ചും കല്യാണത്തെ കുറിച്ചും ഇതിനു ഒരു രാത്രി പങ്കിടാൻ വരെയുള്ള വിളികളും മെസേജുകളും വരാറുണ്ട്.

നേരത്തെ ഇത്തരത്തിൽ ഉള്ള സംഭവങ്ങൾക്ക് എതിരെ താരങ്ങൾ മൗനം പാലിക്കുകയാണ് പതിവ് എങ്കിൽ ഇപ്പോൾ സ്പോട്ട് മറുപടി തന്നെയാണ് നൽകുന്നത്. 24 വയസ്സ് പ്രായമുള്ള നിവേദയോട് കന്യകയാണോ എന്നായിരുന്നു സദാചാര പ്രമുഖന്റെ ചോദ്യം.

താരം നൽകിയ മറുപടി ഇങ്ങനെ,

‘നിങ്ങളെല്ലാവരും സമയം കണ്ടെത്തി എന്നോട് ചാറ്റ് ചെയ്തതില്‍ സന്തോഷമുണ്ട്. എന്നാല്‍ കല്യാണം എപ്പോഴാണ് പ്രണയമുണ്ടോ എന്നെ കല്യാണം കഴിക്കാമോ കന്യകയാണോ എന്ന ചോദ്യങ്ങള്‍ ഞാന്‍ ഒഴിവാക്കി. ഒരു മനുഷ്യനോട് സംസാരിക്കുമ്പോള്‍ കുറച്ച് ബഹുമാനവും അന്തസ്സും ഒക്കെ കൊടുക്കാം’ എന്നായിരുന്നു നിവേതയുടെ മറുപടി.