ലേലം 2 ഉപേക്ഷിച്ചു; തിരക്കഥ പൂർത്തിയാക്കാൻ ആവാതെ രഞ്ജി പണിക്കർ; പകരം മറ്റൊരു ചിത്രം..!!

100

സുരേഷ് ഗോപി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലേലം എന്ന എക്കാലത്തെയും വലിയ വിജയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചതായി സൂചന. രഞ്ജി പണിക്കർ തിരക്കഥ എഴുതി നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യാൻ ഏറുന്ന ചിത്രം തിരക്കഥ പൂർത്തിയാക്കാൻ കഴിയാത്തത് മൂലം ആണ് ഉപേക്ഷിക്കുന്നത്.

പോലീസ് കഥകൾ മാത്രം ചെയ്തിരുന്ന രഞ്ജി പണിക്കർ മാറി ചിന്തിച്ച ചിത്രമായിരുന്നു ലേലം. മദ്യവ്യാപാരം നടത്തുന്ന രണ്ട് കുടുംബങ്ങളുടെ ശത്രുതയായിരുന്നു ചിത്രത്തിന്‍റെ കേന്ദ്രബിന്ദു. കേരളത്തിലെ സ്പിരിറ്റ് മാഫിയയുടെ പശ്ചാത്തലത്തിലുള്ള കഥയ്ക്ക് വലിയ രാഷ്ട്രീയമാനവുമുണ്ടായിരുന്നു.

എന്നാല്‍ ലേലം 2 ആലോചിച്ചെങ്കിലും കേരളത്തിന്‍റെ അബ്‌കാരി നയത്തിലുണ്ടായ മാറ്റം ആ പ്രൊജക്ടിനെ ബാധിച്ചു. സ്പിരിറ്റ് മാഫിയയുടെയും സ്പിരിറ്റ് രാജാക്കന്‍‌മാരുടെയും കഥകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആലോചിക്കാന്‍ പറ്റില്ല എന്നതുതന്നെയാണ് രണ്‍ജി പണിക്കരെ ഈ കഥയുമായി മുന്നോട്ടുപോകുന്നതില്‍ നിന്ന് പിന്‍‌തിരിപ്പിച്ചത് എന്നതാണ് സൂചന.

എന്നാൽ ഈ ചിത്രം ഉപേക്ഷിച്ചു എങ്കിൽ കൂടിയും നിഥിൻ രഞ്ജി പണിക്കർ ഒരുക്കുന്ന ഇടുക്കി പശ്ചാത്തലത്തിൽ പറയുന്ന ചിത്രത്തിൽ സുരേഷ് ഗോപി നായകനായി എത്തും. ഇതിന്റെ തിരക്കഥ ഒരുക്കുന്നത് നിഥിൻ തന്നെയാണ്.

Highlights ; suresh gopi lelam 2 news