ഇതാണ് ആന്റണി പെരുമ്പാവൂർ; ഇതുവരെയുള്ള ഏത് റെക്കോർഡും തകർക്കാൻ ഈ മനുഷ്യൻ ഞങ്ങൾക്ക് ഒപ്പമുണ്ടായാൽ മതി; ആരാധകന്റെ കുറിപ്പ് വൈറൽ..!!

39

ഒരു സിനിമ എങ്ങനെ മാർക്കെറ്റ് ചെയ്യണം എന്നുള്ള രീതികൾ കൃത്യമായി അറിയാവുന്ന മലയാള സിനിമയിലെ നിർമാതാവ് മറ്റാരേക്കാളും ഒട്ടേറെ പടികൾ മുകളിൽ ആണ് ആന്റണി പെരുമ്പാവൂരിന്റെ സ്ഥാനം.

വമ്പൻ ബഡ്‌ജറ്റ്‌ ചിത്രങ്ങൾക്കും സാധാരണ ബഡ്‌ജറ്റ്‌ ചിത്രങ്ങൾക്കും അതിന്റേതായ പ്രൊമോഷൻ രീതികൾ ചിത്രം നടപ്പിൽ വരുത്തുന്ന ആരാധകർക്ക് ആവേശം ആകുന്ന രീതിയിൽ റിലീസും ഫാൻസ്‌ ഷോയും പ്ലാൻ ചെയ്യുന്ന മികച്ച നിർമാതാവ്.

ഇപ്പോഴിതാ അന്തോണി പെരുമ്പാവൂരിലെ കുറിച്ച് ആരാധകൻ എഴുതിയ കുറിപ്പ് വൈറൽ ആകുകയാണ്. കുറിപ്പ് ഇങ്ങനെ,

അന്തസ്

കണ്ട് പഠിക്കണം

ആദ്യമായി നിർമിച്ച ബിഗ് ബഡ്ജറ്റ് സിനിമ ഒടിയൻ… ആദ്യം ആയി തീരുമാനിച്ച റിലീസ് ഡേറ്റ് 2018 ഒക്ടോബർ 11 ആയിരുന്നു.. പ്രളയം മൂലം റിലീസ് ഡേറ്റ് മാറി എങ്കിൽ പോലും റിലീസിന് ഏകദേശം 3 മാസം മുൻപ് കൃത്യം ആയി പറഞ്ഞാൽ ജൂലൈ 6 നു തന്നെ ഒടിയൻ റിലീസ് ഡേറ്റ് ഫാൻസ്‌ ഷോ സമയം അടക്കം അന്നൗൻസ് ചെയ്യുന്നു..

ഒടിയൻ റിലീസ് പ്രളയം കാരണം മാറി എങ്കിലും ഏകദേശം 2 മാസം മുൻപ് അടുത്ത റിലീസ് ഡേറ്റും തീരുമാനിച്ചു ഫാൻസിനു 4 മണിക്ക് ഷോ തുടങ്ങാൻ ഉള്ള പെർമിഷൻ കൊടുക്കുന്നു.. അതിനു ശേഷം വന്ന ലൂസിഫറും 2 മാസം മുൻപ് തന്നെ റിലീസ് ഡേറ്റ് അടക്കം കൃത്യം ആയി തന്നെ എല്ലാവരിലേക്കും 2 മാസം മുമ്പ് തന്നെ എത്തിച്ചിരുന്നു..

ദേ ഇപ്പോൾ കുഞ്ഞാലിയും 6 മാസം മുൻപേ റിലീസ് ഡേറ്റ് വരെ ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു കഴിഞ്ഞു.. ആന്റണി എന്ന നിർമാതാവ് ഉള്ളിടത്തോളം കാലം പാരലൽ ലോകത്ത് നിന്നും എത്ര കൂട്ട കരച്ചിൽ ഉണ്ടയായാലും വ്യെക്തം ആയി തന്നെ കുഞ്ഞാലിയും മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ സിനിമയായി അതുവരെ ഉള്ള ഫാൻസ്‌ ഷോ റെക്കോർഡ് ആദ്യ ദിവസം കളക്ഷൻ അടക്കം എടുത്തു മാർച്ച്‌ 19 നു തീയേറ്ററിൽ എത്തിയിരിക്കും..

ഇത് ഞങ്ങൾ ഏട്ടൻ ഫാൻസ്‌ കുറച്ചു അഹങ്കാരത്തോടെ തന്നെ പറയുന്നു.

അതാണ് ആന്റണി പെരുമ്പാവൂർ.