ശബരിമലയിൽ എല്ലാ സ്ത്രീകളും കയറണം, സ്ത്രീ ദൈവമാണ് അവർ എങ്ങനെ അശുദ്ധിയാകും; വിജയ് സേതുപതി..!!

59

ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ പരാമര്ശവുമായി തമിഴ് നടൻ വിജയ് സേതുപതി. സുപ്രേംകോടതി വിധി ശെരിയാണ് എന്നാണ് വിജയ് സേതുപതിയുടെ നിലപാട്. സുപ്രീംകോടതി വിധിയെയും കേരളാ മുഖ്യമന്ത്രി പിണറായി വിജയനെയും പിന്തുണ നൽകിയാണ് വിജയ് സേതുപതി പ്രസ്താവന നടത്തിയത്.

ഭൂമി എന്നാൽ അമ്മയാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം, അതിൽ നിന്നും ഒരു പിടി മണ്ണ് എടുത്താണ് പ്രതിമകൾ പണിയുന്നത്, അതിന് ശേഷം ആ പ്രതിമ പറയുന്നു ഭൂമി അശുദ്ധിയാണെന്ന്. ഇതല്ലേ സത്യത്തിൽ സംഭവിക്കുന്നത്.

ആണായി ഇരിക്കാൻ വളരെ എളുപ്പം ആണ്, തിന്ന് കുടിച്ചു മതിച്ചു നടക്കാം, എന്നാൽ സ്ത്രീ അങ്ങനെയല്ല അവൾ എല്ലാ മാസവും വേദന സഹിക്കുന്നവൾ ആണ്.

നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകള്‍ക്കത്തരം ഗുണവിശേഷമില്ലെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി”. വിജയ് സേതുപതി പറയുന്നു.

മോഹൻലാൽ ബിജെപി സ്ഥാനാർഥി ആകില്ല; കാരണങ്ങൾ ഇതെല്ലാം..!!