ഓസ്കാർ നേടിയ നടന്മാരെക്കാൾ മുകളിലാണ് മമ്മൂക്കയും ലാലേട്ടനും; പൃഥ്വിരാജ് സുകുമാരൻ..!!

195

മലയാളത്തിൽ വ്യത്യസ്ത ചിത്രങ്ങൾ കൊണ്ടും പരീക്ഷണ ചിത്രങ്ങൾ കൊണ്ടും മലയാളി പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയ നടനാണ് പൃഥ്വിരാജ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ ആയിരുന്ന സുകുമാരന്റെ മകൻ കൂടിയായ പൃഥ്വിരാജ് ഇന്ന് നടൻ മാത്രമല്ല.

നടന് ഒപ്പം, നിർമാതവും സംവിധായകനും ഒക്കെയാണ്. പ്രിത്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ ചിത്രം നെയൺ ആണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മോഹൻലാൽ നായകനാകുന്ന ലൂസിഫറും.

പൃഥ്വിരാജ് നായകനായി എത്തുന്ന നയണിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ആണ് ഓസ്കാർ നേടിയ നടന്മാരെക്കാൾ മികച്ച അഭിനയ വിസ്മയങ്ങൾ ആണെന്ന് പൃഥ്വിരാജ് പറയുന്നു.

ഓസ്കാർ നേടുന്ന ഹോളിവുഡ് നടന്മാർ എല്ലാം ആ ചിത്രത്തിന് വേണ്ടി വർഷങ്ങൾ അതുപോലെ ജീവിത ശൈലി തന്നെ ഉണ്ടാക്കുന്നവർ ആണെന്നും, ആ കഥാപാത്രത്തിന് വേണ്ടി പഠനങ്ങൾ നടത്തി, വർഷങ്ങൾ ചിലവഴിച്ചാണ് ഓരോ കഥാപാത്രങ്ങൾ ചെയ്യുന്നതും അവാർഡ് നേടുന്നതും, എന്നാൽ ലാലേട്ടനും മമ്മൂക്കയും അടക്കമുള്ള നടന്മാർ ഒരേ സമയം ആണ് വ്യത്യസ്ത ചിത്രങ്ങൾ ചെയ്യുന്നത് എന്നും, ഇന്ന് ചെയ്യുന്ന വേഷവും കഥാപാത്രവും ഒന്നുമല്ല നാളെ ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോൾ ഹോളിവുഡ് നടന്മാർ നമ്മുടെ വിസ്മയങ്ങൾക്ക് പിന്നിൽ തന്നെയാണ് സ്ഥാനം എന്നും പ്രിത്വിരാജ് പറയുന്നു.

മോഹൻലാലിനെ കണ്ട അനുഭവം പങ്കുവെച്ച് പ്രിയ പി വാര്യർ..!!

You might also like