ഉപ്പും മുളകിലെ ശിവാനിക്ക് 4 വീടുകൾ, കുടുംബ വിശേഷങ്ങൾ ഇങ്ങനെ..!!

209

ഉപ്പും മുളകും സീരിയലിൽ കൂടി പ്രശസ്തയായ കൊച്ചു മിടുക്കിയാണ് ശിവാനി, ശിവ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ശിവാനിക്ക് സോഷ്യൽ മീഡിയയിലും കുടുംബ പ്രേക്ഷകർക്ക് ഇടയിലും ആരാധകർ ഏറെയാണ്.

തൃശൂർ സ്വദേശിയായ ശിവാനിയുടെ വീടും വിശേഷങ്ങളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ശിവാനി ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ ആഭിമുഖത്തിൽ ആണ് തന്റെ വീടിനെയും കുടുംബത്തെയും കുറിച്ച് മനസ്സ് തുറന്നത്.

തനിക്ക് നാലു വീടുകൾ ഉണ്ടെന്നാണ് ശിവാനി എന്ന കൊച്ചു മിടുക്കി പറയുന്നത്. അഷ്ടമി തറയിൽ ഉള്ള അമ്മയുടെ വീട്, ഇരിങ്ങാലക്കുട ഉള്ള അച്ചന്റെ തറവാട്, കൊച്ചിയിൽ ഉള്ള വാടക വീട്, പിന്നെ ഉപ്പും മുളകും വീട്.

കൊച്ചിയിലെ ഉപ്പും മുളകും വീട് രണ്ടാം വീട് പോലെയാണ് എന്നാണ് ശിവാനി പറയുന്നത്. അച്ഛന്റെ നാപ്പത് വർഷം പഴക്കമുള്ള തറവാട് ആണ് എനിക്ക് ഏറ്റവും പ്രിയമെന്ന് ശിവാനി പറയുന്നു.

ഒരേക്കർ പറമ്പും മുറ്റത്ത് ഒരു മൂവാണ്ടൻ മാവ് ഒക്കെയായി ഒരു നൊസ്റ്റാൾജിക് ഫീൽ ആണ് വീടിന് എന്നും ശിവാനിയുടെ മുത്തച്ഛൻ പണിഞ്ഞ വീടാണ് ഇതെന്നും എത്ര വർഷം കഴിഞ്ഞാലും പൊളിക്കരുത് എന്നുമാണ് അച്ഛൻ പറയുന്നത് എന്നും ശിവാനി പറയുന്നു.

വീടിന്റെ അടുത്താണ് കൂടൽമാണിക്യം ക്ഷേത്രം, എത്ര ഷൂട്ടിങ് തിരക്ക് ഉണ്ടെങ്കിലും അവിടെത്തെ ഉത്സവത്തിന് എത്തും എന്നും അമ്മയുടെ വീടും തനിക്ക് ഇഷ്ടം ആണെന്നും മൂന്ന് വർഷമായി ഉപ്പും മുളകിലും അഭിനയിക്കുന്നത് എന്നും ശിവാനി പറയുന്നു.

ബിസിനെസുകാരനായ ആനന്ദ് ആണ് ശിവാനിയുടെ അച്ഛൻ, താരത്തിന്റെ അമ്മ മീന പഴയ കലാതിലകം ആയിരുന്നു. ജോലി ഉണ്ടായിരുന്നു എങ്കിലും അതെല്ലാം ഉപേക്ഷിച്ചു ശിവാനിക്ക് ഒപ്പം ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടാകും മീന എപ്പോഴും.

You might also like