ആവേശം നിറഞ്ഞ മത്സരത്തിൽ ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞു ഇന്ത്യ..!!

25

ഏകദിന ക്രിക്കറ്റിലെ എല്ലാ ആവേശവും നിറഞ്ഞ മത്സരത്തിന് ഒടുവിൽ നാഗ്പൂരിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. പലകുറി ജയ പരാജയങ്ങൾ മാറി മറിഞ്ഞ മത്സരത്തിൽ 8 റൺസിന് ആയിരുന്നു ഇന്ത്യയുടെ വിജയം.

ഇന്ത്യയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലവിയക്ക് 251 റണ്‍സ് വിജയലക്ഷ്യം. സെഞ്ച്വറിയുമായി ഒറ്റയാള്‍ പോരാട്ടം കാഴ്ച്ചവെച്ച കോഹ്ലിയുടെ മികവിലാണ് ഇന്ത്യ 48.2 ഓവറില്‍ 250 റണ്‍സിന് ഇന്ത്യ പുറത്തായത്. കോഹ്ലി 120 പന്തില്‍ 116 റണ്‍സാണ് അടിച്ചെടുത്തത്. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റ് വീഴ്ത്തി.

65 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 52 റൺസെടുത്ത് ഓസീസ് പ്രതീക്ഷ അവസാന ഓവറോളം നീട്ടി മാർക്കസ് സ്റ്റോയ്നിസാണ് അവരുടെ ടോപ് സ്കോറർ. പീറ്റർ ഹാൻഡ്സ്കോംബ് 59 പന്തിൽ 48 റൺസെടുത്ത് റണ്ണൗട്ടായതും നിർണായകമായി. ഓപ്പണിങ് വിക്കറ്റിൽ ആരോൺ ഫിഞ്ച് – ഉസ്മാൻ ഖവാജ സക്യം 83 റൺസ് കൂട്ടിച്ചേർത്തതിനു ശേഷമാണ് ഓസീസ് കൂട്ടത്തോടെ തകർന്നത്. ഫിഞ്ച് 53 പന്തിൽ 37 റൺസും ഖവജാ 37 പന്തിൽ 38 റൺസും നേടി.

ഇന്ത്യയ്ക്കായി കുൽദീപ് യാദവ് 10 ഓവറിൽ 54 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. അതേസമയം, 10 ഓവറിൽ 29 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയുടെ പ്രകടനമാണ് കളിയിൽ നിർണായകമായത്. വിജയ് ശങ്കർ 1.3 ഓവറിൽ 15 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.

You might also like