നാലുപേർക്ക് പുതു ജീവൻ നൽകിയ ശേഷം അവൻ യാത്രയായി; ഏക മകൻ ഇനി ഇല്ലെങ്കിലും അവൻ നാലുപേരായി ജീവിക്കുമല്ലോ..!!

46

കൊച്ചി; കഴിഞ്ഞ ശനിയാഴ്ച്ച വരാപ്പുഴ പാലത്തിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായ പരിക്കുകളോടെ ആസ്റ്റർ മേഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച അജയ് ജോണിയുടെ മസ്തിഷ്ക മരണം ചൊവാഴ്ച പുലർച്ചെ സ്ഥിരീകരിക്കുക ആയിരുന്നു.

തുടർന്നാണ് ബന്ധുക്കൾ അജയ്‌യുടെ അവയവങ്ങൾ ദാനം നൽകാൻ തീരുമാനിച്ചത്. നാല് പേർക്കാണ് അജയ്‌യുടെ അവയവങ്ങൾ പുതു ജീവൻ നൽകുന്നത്. ചേരാനല്ലൂർ നടുവില പറമ്പിൽ കൂലിപ്പണിക്കാരൻ ആയ ജോണിയുടെയും ഷെർലിയുടെയും ഏക മകൻ ആണ് വെൽഡിങ് ജോലി ചെയ്തിരുന്ന അജയ് ജോണി.

മകൻ ഇനി ഇല്ല, എന്നാൽ അവന്റെ ജീവൻ നാലുപേരിലൂടെ ഇനിയുള്ള കാലവും ഉണ്ടാകുമല്ലോ എന്നുള്ള ആശ്വാസത്തിൽ ആണ് ആ അച്ഛൻ അവയവ ധാനത്തിന് തയ്യാറായത് എന്നാണ് ബന്ധുവായ റിച്ചു ജോർജ് പറഞ്ഞത്.

അജയ്‌യുടെ കരൾ ആസ്റ്റർ മെഡിസിറ്റിയിലെ തന്നെ ഒരു രോഗിക്ക് നൽകും. പാഗ്രിയാസും വൃക്കയും അമൃത ആശുപത്രിയിലും, മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജിലും, ചികിൽസയിൽ കഴിയുന്നവർക്ക് ആണ് നൽകുന്നത്. കേരള സർക്കാരിന്റെ അവയവദാന ശൃഖലയായ മൃതസഞ്ജീവിനിയിലൂടെ ആണ് സ്വീകർത്തക്കളെ തിരഞ്ഞെടുത്തത്.

You might also like