മമ്മൂട്ടിയും മോഹൻലാലും രണ്ട് പുസ്തകങ്ങൾ: എന്റെ പ്രിയ നടൻ മോഹൻലാൽ; ടിനി ടോം..!!

59

മിമിക്രി താരമായി വരുകയും പിന്നീട് ബോഡി ഡ്യുപ്പ് ആയി അഭിനയിക്കുകയും ചെയ്ത്, മലയാളത്തിലെ അറിയപ്പെടുന്ന നടനായി മാറിയ ആളാണ് ടിനി ടോം, പാലേരി മാണിക്യം, പട്ടണത്തിൽ ഭൂതം, അണ്ണൻ തമ്പി എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ബോഡി ഡ്യുപ്പ് ആയതിന് ശേഷം പ്രാഞ്ചിയേട്ടൻ ദി സയ്ന്റ് എന്ന ചിത്രത്തിലൂടെയാണ് നടൻ എന്ന രീതിയിൽ ടിനി ടോം തിളങ്ങുന്നത്. പിന്നീട് ഒട്ടേറെ സിനിമകളുടെ ഭാഗമായ ടിനി ടോം, അവസാനം അഭിനയിച്ചത് മോഹൻലാൽ നായകനായി രഞ്ജിത് സംവിധാനം ചെയ്ത ഡ്രാമയിൽ ആണ്.

മമ്മൂട്ടിയും മോഹന്‍ലാല്‍ രണ്ടു പുസ്തകങ്ങളാണ്. എന്റെ ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാല്‍ ആണെങ്കിലും സിനിമ കഴിഞ്ഞാല്‍ തികഞ്ഞ കുടുംബനാഥനായ ആരേയും അറിയിക്കാതെ ഒരുപാട് പേരെ സഹായിച്ച മമ്മൂട്ടിയെയാണ് ഞാന്‍ പഠിച്ചത് ടിനി ടോം പറയുന്നു.