ആരും കൊതിക്കുന്ന വിവാഹ ജീവിതം; മോഹൻലാലിനെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ച് സുചിത്ര പറയുന്നത് ഇങ്ങനെ..!!

226

കഴിഞ്ഞ 40 വർഷത്തിലേറെയായി മലയാളി പ്രേക്ഷകർ നെഞ്ചിൽ ഏറ്റുന്ന നടനാണ് മോഹൻലാൽ. മോഹൻലാൽ, സുചിത്രക്ക് സ്വന്തമായത് 1988 ഏപ്രിൽ 28 നു ആണു.

പ്രശസ്ത തമിഴ് നടനും നിർമാതാവുമായ കെ ബാലാജിയുടെ മകൾ സൂചിത്രയെയാണ് മോഹൻലാൽ 1988 ഏപ്രിൽ 28ന് തന്റെ ജീവിത സഖിയാക്കിയത്.

ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലായിരുന്നു വിവാഹം. വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ നിറപറയെയും നിലവിളക്കിനെയും സാക്ഷിനിർത്തി ലാൽ സുചിത്രയ്ക്ക് പുടവനൽകി.

ഇരുകുടുംബങ്ങളും അറിഞ്ഞുള്ള വിവാഹം ആയിരുന്നു എങ്കിലും ഇരുവരും തമ്മിൽ പ്രണയം ഉണ്ടായിരുന്നു. ചെന്നൈയിൽ ഒരു വിവാഹ ചടങ്ങിൽ എത്തിയപ്പോൾ ആണ് സുചിത്ര മോഹൻലാലിന് ആദ്യമായി നേരിൽ കാണുന്നത്. അതിന് മുമ്പ് മോഹൻലാൽ ചിത്രങ്ങൾ കണ്ടിരുന്നു, അവയെല്ലാം ആ മനസിൽ വലിയ ഇഷ്ടം ഉണ്ടാക്കിയിരുന്നു.

വിവാഹ ചടങ്ങിൽ മോഹൻലാലിന് കണ്ട ശേഷം സുചിത്ര വീട്ടിൽ എത്തി പറഞ്ഞത് ഇങ്ങനെ, എനിക്ക് മോഹൻലാലിനെ കല്യാണം കഴിക്കണം. സുകുമാരിച്ചേച്ചി വഴിയാണ് എല്ലാ കാര്യങ്ങളും അന്വേഷിച്ച് പറഞ്ഞുറപ്പിച്ചത് – സുചിത്ര ഓർക്കുന്നു.

ലോകമറിയുന്ന നടൻ ആയിട്ടും ഒട്ടേറെ തിരക്കുകൾക്ക് ഇടയിലും മോഹൻലാൽ സുചിക്ക് വേണ്ടി സമയം കണ്ടെത്തിയിരുന്നു, അതിനെ കുറിച്ചും സുചിത്ര പറയുന്നത് ഇങ്ങനെ,

അങ്ങേയറ്റം കരുതലും സ്നേഹവും അതാണ് ചേട്ടന്റെ ഏറ്റവും വലിയ ഗുണം. ഞങ്ങളൊന്നിച്ച് പൊതുചടങ്ങുകളിൽ ഒന്നും അങ്ങനെ പങ്കെടുക്കാറില്ല. കൊച്ചു ലോകത്തിൽ ഒതുങ്ങിക്കൂടാനുള്ള എന്റെ ഇഷ്ടം കൊണ്ടാണത് – സുചിത്ര പറഞ്ഞു.

You might also like