ധോണി ലോകകപ്പിൽ കളിക്കുന്നത് സംശയത്തിന്റെ നിഴലിൽ; ആരാധകർ ആശങ്കയിൽ..!!

33

ഇന്ത്യൻ പ്രീമിയർ ലീഗ് ആവേശകരമായ നടക്കുന്നതിന് ഇടയിലും ഇന്ത്യയുടെ മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായി മഹേന്ദ്ര സിംഗ് ധോണി നിരവധി കളികളിൽ വിട്ട് നിൽക്കുന്നതിൽ ആരാധകർ ആശങ്കയിൽ.

ഐപിഎല്ലിന് ശേഷം ലോകകപ്പ് തൊട്ട് പിറകെ എത്തുമ്പോൾ ധോണി പരിക്കിന്റെ പിടിയിൽ നിന്നും മോചിതനാകുമോ എന്നുള്ള കാര്യത്തിൽ ആണ് ആരാധകർക്ക് ആശങ്ക ഉള്ളത്.

നടുവേദനയാണ് ധോണിയെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം, ബിസിസിഐ നിയന്ത്രങ്ങളുമായി എത്തിയതോടെ ധോണി ഇനിയുള്ള ചെന്നൈയുടെ മത്സരങ്ങളിൽ കളിക്കില്ല എന്നാണ് അറിയുന്നത്.

സെമി മത്സരങ്ങളിൽ ആയിരിക്കും ധോണി ഡനി കളിക്കുക. ആദ്യ സെമി മെയ് 7നാണ് ആദ്യ സെമി ഫൈനൽ. അതേ സമയം ചെന്നൈ ബാറ്റിങ് കൺസൾട്ടണ്ട് മൈക്കിൾ ഹസി പറയുന്നത്, ഒരു കളിയിൽ നിന്ന് പോലും വിട്ട് നിൽക്കാൻ ആഗ്രഹിക്കാത്ത ആൾ ആണ് ധോണി എന്നും അടുത്ത കളിയിൽ അദ്ദേഹം കളിക്കാൻ തന്നെയാണ് ധോണിയുടെ തീരുമാനം എന്നും ഹസി സൂചന നൽകുന്നു.