രണ്ടുമക്കളുള്ള ബോണി കപൂറിനും ഭാര്യക്കുമൊപ്പം ശ്രീദേവിയുടെ താമസം; പിന്നീട് ബോണിയിൽ ഗർഭം, വിവാഹം; ഗർഭിണിയായ ശ്രീദേവിയെ ചെരുപ്പൂരിയടിച്ച അമ്മായിയമ്മ..!!

35,940

ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന് അറിയപ്പെടുന്ന താരമാണ് ശ്രീദേവി. തമിഴ് നാട്ടിൽ ആയിരുന്നു ജനനം എങ്കിൽ കൂടിയും ബോളിവുഡ് അടക്കം കീഴടക്കിയ വിശ്വസുന്ദരി ആയിരുന്നു ശ്രീദേവി. മലയാളം , തമിഴ് , ഹിന്ദി , കന്നഡ , തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട് ശ്രീദേവി.

മുന്നൂറിൽ അധികം സിനിമകളിൽ അഭിനയിച്ച ശ്രീ തന്റെ 54 ആം വയസിലാണ് ഓർമ്മയാകുന്നത്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്ന ശ്രീവിദ്യ പിന്നീട് മക്കൾ വലുതായ ശേഷം ആണ് വീണ്ടും തിരിച്ചു വരുന്നത്.

ശ്രീദേവി ആദ്യം രഹസ്യ വിവാഹം കഴിക്കുന്നത് നടൻ മിഥുൻ ചക്രവർത്തിയെ ആയിരുന്നു. എന്നാൽ ഈ ബന്ധം വളരെ പെട്ടന്ന് തകർന്നു വീഴുന്നു. തുടർന്നാണ് താരം ബോണി കപൂറിനെ വിവാഹം കഴിക്കുന്നത്. എന്നാൽ ഈ ജീവിതം ശരിക്കും ശ്രീദേവിയെ സംബന്ധിച്ചു സംഭവ ബഹുലമായിരുന്നു എന്നുവേണം പറയാൻ.

1996 ൽ ആയിരുന്നു ശ്രീദേവി നിർമാതാവ് ബോണിയെ വിവാഹം കഴിക്കുന്നത്. മിഥുനുമായി ഉള്ള ബന്ധമുള്ള സമയത്തിൽ സുഹൃത്തായ മോണക്കും ഭർത്താവ് ബോണി കപൂറിനൊപ്പം ആയിരുന്നു ശ്രീദേവി താമസിക്കുന്നത്.

ആ സമയത്തിൽ മിഥുനുമായി ഉള്ള ശ്രീദേവിയുമായി ബന്ധം തകരുന്നു. താങ്ങായും തണലായും ശ്രീദേവിക്കൊപ്പം മോണയും ഭർത്താവ് ബോണി കപൂറും നിൽക്കുന്നു. അന്ന് ബോണിക്ക് മോണയിൽ രണ്ടു മക്കൾ ഉണ്ട്. ശ്രീദേവി ബോണിയെ കണ്ടത് സഹോദരനെ പോലെ ആയിരുന്നു.

രക്ഷ ബന്ധൻ ദിനത്തിൽ രാഖി കെട്ടി സഹോദരനാക്കിയത് ഒക്കെ അന്ന് വലിയ വാർത്ത ആയിരുന്നു. എന്നാൽ ആ ബന്ധം പെട്ടന്ന് പ്രണയത്തിലേക്ക് മാറുക ആയിരുന്നു. തുടർന്ന് ആണ് ശ്രീദേവി ഗർഭിണി ആകുന്നത്. ബോണിയിൽ നിന്നും ഗർഭം ധരിക്കുന്നു. തുടർന്ന് എല്ലാം അറിയുന്ന മോണ തകർന്നു പോകുന്നു.

മോണയെയും രണ്ടുമക്കളെയും ഉപേക്ഷിച്ചു ശ്രീദേവിയെ വിവാഹം കഴിക്കുന്നു ബോണി കപൂർ. വളരെ ലളിതമായി ഒരു ക്ഷേത്രത്തിൽ വിചാരിക്കുന്നു വിവാഹം. മോണയെ കൂടാതെ ബോണിയുടെ മാതാവും ഒരിക്കലും അംഗീകരിക്കാൻ നിന്നില്ല ശ്രീദേവിയുമായി ഉള്ള ബന്ധം.

മകന്റെ ഭാര്യ ആയി ശ്രീദേവി എത്തുകയും ഗർഭിണി ആയിരുന്ന ദേവിയെ ചെരുപ്പൂരി അടിച്ചു എന്ന് വരെ വാർത്തകൾ വന്നിരുന്നു അന്ന്. എന്നാൽ കാലങ്ങൾ ഏറെ കഴിഞ്ഞപ്പോൾ അമ്മായിയമ്മ മരുമകളെ അംഗീകരിച്ചു. മോണയും ശ്രീദേവിയും തമ്മിലുള്ള വഴക്കു രൂക്ഷമാകുന്നത് ബോണി കപൂർ ശ്രീദേവിയെ വിവാഹം കഴിക്കുന്നത്തോടെ ആണ്.

തുടർന്ന് ശ്രീദേവി നടത്തുന്ന ഇടപെടലിൽ കൂടിയും ആദ്യ ഭാര്യയെയും മക്കളെയും പൂർണമായും ബോണി ഉപേക്ഷിച്ചു. ബോണിയുടെ ആദ്യ ഭാര്യ മോണ ഷൂരിയിൽ രണ്ടു മക്കൾ ആണ് ഉള്ളത്. അർജുൻ കപൂറും അംശുലയും. അർജുൻ ഒരിക്കൽ പോലും ശ്രീദേവിയുമായി സംസാരിച്ചട്ടില്ല.

അമ്മയെ പെരുവഴിയിൽ ആക്കിയ ദേവിയോട് എന്നും അർജ്ജുനന് ദേഷ്യം തന്നെയായിരുന്നു. അതുപോലെ തന്നെ ആദ്യ ഭാര്യ മോണയെയും മക്കളെയും ബോണി കാണുന്നത് ശ്രീദേവിക്കും ഇഷ്ടമല്ലായിരുന്നു.

ഈ മക്കൾക്ക് ഒപ്പം ബോണി വിനോദയാത്ര പോയത് വലിയ വഴക്ക് ഉണ്ടാകാൻ വരെ കാരണമായി. ബോളിവുഡ് മാധ്യമങ്ങളിൽ അതൊരു വലിയ വാർത്ത തന്നെയായിരുന്നു.

എന്നാൽ ദേവി മരിക്കുന്നതോടെ അച്ഛന്റെയും സഹോദരിമാരുടെയും അടുത്തേക്ക് അർജുൻ എത്തി. ശ്രീദേവിക്കും ബോണി കപൂറിനും രണ്ടു പെണ്മക്കൾ ആണ് ഉള്ളത്. ജാൻവിയും ഖുഷിയും. 2012 ൽ മോണയുടെ വിയോഗമുണ്ടായി. 2018 ൽ ശ്രീദേവിയും യാത്രയായി.