ചെറുപ്പമാകാൻ ജർമനിയിൽ പോയി സ്കിൻ ട്രീറ്റ്മെന്റ്; മഞ്ജു വാര്യർ അവതാരകന്റെ ചോദ്യത്തിന് നൽകിയ മറുപടി..!!

13,139

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും നീണ്ട ഇടവേള എടുത്ത താരം വർഷങ്ങൾക്ക് ഇപ്പുറം ആണ് വീണ്ടും അഭിനയ ലോകത്തേക്ക് എത്തുന്നത്.

ആദ്യ കാലത്തേക്കാൾ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിൽ കൂടി സിനിമയിൽ വിജയങ്ങൾ നേടി മുന്നേറുമ്പോൾ മലയാളത്തിൽ പല സൂപ്പർ താരങ്ങളേക്കാൾ മുകളിൽ ആണ് മഞ്ജു വാര്യർ. സല്ലാപം എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി തുടങ്ങിയ മഞ്ജു പിന്നീട് ജീവിതത്തിലും ദിലീപിനൊപ്പം കൂടുക ആയിരുന്നു.

സിനിമയിൽ തിരക്കേറി നിൽക്കുമ്പോൾ ആയിരുന്നു മഞ്ജുവിനെ ദിലീപ് ജീവിതത്തിലേക്ക് കൊണ്ട് പോകുന്നത്. അതോടെ മഞ്ജു എന്ന മലയാളത്തിലെ മികച്ച നടിമാരിൽ ഒരാൾ കൂടി വീട്ടമ്മയായി മാറുക ആയിരുന്നു. അന്ന് ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹം വലിയ ആവേശത്തോടെ ആണ് സിനിമ ലോകം സ്വീകരിച്ചത്.

പിന്നീട് വിവാദങ്ങളുടെ ഘോഷയാത്ര തന്നെ ആയിരുന്നു മഞ്ജു വാര്യരുടെയും ദിലീപിന്റേയും ജീവിതത്തിൽ. എന്നാൽ പിന്നീട് ഇരുവരും വിവാഹ മോചനം നേടുക ആയിരുന്നു. തുടർന്ന് തിരിച്ചെത്തിയ മഞ്ജു നൃത്തത്തിലും അഭിനയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

വിവാഹ ശേഷം അഭിനയം നിർത്തിയ മഞ്ജു 14 വർഷങ്ങൾക്ക്‌ ശേഷം ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടി തിരിച്ചു എത്തിയത്. ഇപ്പോൾ സിനിമയിൽ സജീവം ആയ മഞ്ജു അറിയപ്പെടുന്നത് തന്നെ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ്.

വിവാഹ മോചന സമയത്തിൽ കോടതിയിൽ കണ്ണുകൾ നിറഞ്ഞു ഇറങ്ങി പോകുന്ന മഞ്ജുവിനെക്കണ്ടാൽ ഒരു വീട്ടമ്മ മാത്രം ആണെന്നെ തോന്നൂ.. എന്നാൽ കഴിഞ്ഞ അഞ്ചു വർഷങ്ങൾ കൊണ്ട് വന്ന മാറ്റം ഞെട്ടിക്കുന്നത് ആയിരുന്നു. അത്രയേറെ ചെറുപ്പം വന്നു മഞ്ജുവിന്.

ഇപ്പോൾ മഞ്ജു സമീപ കാലത്തിൽ അഭിമുഖത്തിൽ സൗന്ദര്യത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. മഞ്ജു വാര്യർ ലോക് ഡൗൺ സമയത്ത് ജർമ്മനിയിൽ പോയി എന്തൊക്കെയോ സ്‌കിന്നിന് വേണ്ടി ചെയ്തു എന്ന് കേൾക്കുന്നുണ്ടല്ലോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ ജർമ്മനിയോ എന്നാണ് തിരിച്ചു താരം മറുപടി നൽകുന്നത്.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ എങ്ങാണ്ട് പോയതാണ്. അല്ലാതെ ഞാൻ ജർമ്മനി കണ്ടിട്ട് കൂടിയില്ല. ലോക്ക് ഡൗൺ സമയത്ത് വീട്ടിലിരുന്നൂ സമാധാനമായി എന്നും മഞ്ജു മറുപടി നൽകി. സോഷ്യൽ മീഡിയ അഡിക്ടല്ല താൻ എന്ന് പറഞ്ഞ മഞ്ജു ഫോണുമായി തനിക്ക് ഡിറ്റാച്ഛ്ഡ് ആകാൻ വളരെ എളുപ്പമാണെന്നും പറയുന്നു.

കുറച്ചു നാളുകളായി തുടങ്ങിയിരിക്കുന്ന ശീലം ഒമ്പതുമണി കഴിയുമ്പോഴേക്കും ഫോൺ താനങ് ഓഫ് ചെയ്തു വയ്ക്കും. റിലീസ് സംബന്ധമായ ചില തിരക്കുകൾ കൊണ്ട് ഫോൺ ഉപയോഗിക്കേണ്ടി വരാറുണ്ട് എന്നല്ലാതെ താൻ ഒരിക്കലും അഡിക്റ്റല്ല എന്നും മഞ്ജു വ്യക്തമാക്കി.

മുകേഷേട്ടൻ പറയുന്ന പ്പോലെ അന്തസ്സിലില്ലാത്ത കോളുകൾ വരുന്നത്‌കൊണ്ടാണോ എന്ന അവതാരകന്റെ ചോദ്യത്തിന് അല്ല ഒരിക്കലും അല്ല അത്തരം കോളുകൾ തനിക്ക് ഒരിക്കലും വന്നിട്ടില്ലെന്നും മഞ്ജു കൂട്ടിച്ചേർത്തു. ഞാൻ തന്നെ നിയന്ത്രണം വച്ചതാണ്. കുറച്ചു നേരം നോക്കിയിരുന്നാൽ ഉപയോഗം കൂടും എന്ന് തോന്നിയപ്പോൾ മാറ്റി.

മഞ്ജു എന്ന് പറയുന്നത് എന്റെ മകളുടെ അമ്മയാണ്; അവർ എല്ലായിടത്തും നന്നായി പോകണം; ദിലീപ്..!!

ഇല്ലെങ്കിൽ താൻ തേജസ്വിനിയെ പോലെ ആയേനെ എന്നും ചിരിച്ചുകൊണ്ട് പ്രിയ നടി പറയുന്നു.ഞങ്ങളൊക്കെ കാണുന്ന വളരെ ചാമായ വളരെ ചിരിക്കുന്ന സന്തോഷത്തോടെ ഇരിക്കുന്ന മുഖമല്ലാതെ മറ്റെന്തിങ്കിലും ഒരു മുഖമുണ്ടോ എന്ന ചോദ്യത്തിനും മഞ്ജു മറുപടി നൽകുന്നുണ്ട്.

അത് എന്റെ ചുറ്റിനും ഉള്ളവരോട് ചോദിക്കണം എന്റെ അറിവിൽ അങ്ങനെ ഒരു മുഖമില്ല എന്നാണ് എനിക്ക് തോന്നുന്നതെന്നും മഞ്ജു ചിരിച്ചു കൊണ്ട് പറയുന്നുണ്ട്.