തുണിയുടുക്കാനില്ലാത്ത കാലം; സെയിൽസ് ഗേളായി നിന്നിട്ടുണ്ട്; ഇന്ന് കൈവന്ന സൗഭാഗ്യങ്ങൾക്ക് വേദനയുടെ കാലം കൂടിയുണ്ട്; കുടുംബ വിളക്കിൽ കൂടി തിളങ്ങിയ അമൃത നായർ..!!

2,193

കേരളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി ലഭിക്കുന്നത് എന്നും സിനിമയെക്കാൾ കൂടുതൽ ടെലിവിഷൻ പരമ്പരകൾക്ക് തന്നെ ആണ്. ദൂരദർശനിൽ ഒരുകാലത്തിൽ ജ്വാലയായ് ഉള്ള കാലം മുതൽ അങ്ങനെ തന്നെ. ഏറ്റവും കൂടുതൽ പരമ്പരകൾ ഇന്ന് സംപ്രേഷണം ചെയ്യുന്ന ചാനൽ ഏഷ്യാനെറ്റ് ആണ്. ടി ആർ പി റേറ്റിങ് ഏറ്റവും മുന്നിൽ നിൽക്കുന്ന ആദ്യ അഞ്ചു സീരിയലുകൾ ഉള്ളതും ഏഷ്യാനെറ്റിന് തന്നെ.

അതുകൊണ്ടു ഒക്കെ തന്നെ ആണ് ഏഷ്യാനെറ്റ് എതിരാളികൾ ഇല്ലാത്ത ചാനൽ ആയി മലയാളത്തിൽ മാറിയതും. ഈ അടുത്ത കാലത്തിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന സീരിയൽ കുടുംബ വിളക്ക് ആണ്. 25 വർഷത്തിൽ ഏറെ ദാമ്പത്യമുള്ള സിദ്ധാർഥിന്റെയും സുമിത്രയുടെയും ജീവിത കഥ ആണ് കുടുംബ വിളക്ക് പറയുന്നത്. സിദ്ധാർഥ് ആയി എത്തുന്നത് കെ കെ മേനോൻ ആണ്. സുമിത്രയായി എത്തുന്നത് സിനിമ നടി കൂടി ആയ മീര വാസുദേവും.

ഇളയ മകൾ ശീതൾ ആയ എത്തുന്ന അമൃത നായർ ആദ്യം നെഗറ്റീവ് ഷെയിഡ് ഉള്ള കഥാപാത്രം ആയിരുന്നു എങ്കിൽ പിന്നീട് അച്ഛനെയും അച്ഛന്റെ കാമുകിയുടെയും യഥാർത്ഥ മുഖം മനസിലാക്കുന്നതോടെ അമ്മയുടെ പക്ഷത്തേക്ക് എത്തുക ആയിരുന്നു. ശീതളായി എത്തുന്ന അമൃത തന്റെ ജീവിത വിശേഷങ്ങൾ പങ്കു വെക്കുക ആണ് ഇപ്പോൾ. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ജീവിതം അത്രക്ക് മനോഹരമായി ഒന്നുമല്ല ഇതുവരെ എത്തിയത് എന്ന് താരം പറയുന്നത്.

ഒട്ടേറെ കഷ്ടപ്പാടുകൾ നേരിട്ടിട്ടുണ്ട്. ആദ്യം ഞാൻ ഒരു സെയിൽസ് ഗേൾ ആയിരുന്നു. അങ്ങനെ എന്റെ കുടുംബത്തെ നോക്കാൻ ഞാൻ പെടാപ്പാടുപെടുന്നതിന് ഇടയിലാണ് ഒരു ഓഡിഷനിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. ആ ഓഡീഷന് ശേഷം അന്ന് മുതൽ ഇന്നുവരെ ഇപ്പോൾ ഇതാ ദൈവാനുഗ്രഹം കൊണ്ടു ശീതൾ വരെ എത്തി നിൽക്കുന്നു. ഇപ്പോൾ ജീവിതം വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ തട്ടിയും മുട്ടിയും സുഖമായി തന്നെ പോകുന്നു.

ആദ്യം തന്നെ എനിക്ക് ഏറ്റവും നന്ദി പറയാനുള്ളത് ജോസേട്ടനോടാണ്. അദ്ദേഹം വഴിയാണ് എനിക്ക് അവസരം ലഭിക്കുന്നത്. അതുകൂടാതെ തന്നെ കുടുംബവിളക്ക് സംവിധായകനായ മഞ്ജു ധർമൻ സാറിനോടും നന്ദി പറയുന്നു. കാരണം ഈ ടീം നൽകുന്ന പിന്തുണ അത്ര ചെറുതൊന്നുമല്ല. അത് മാത്രമല്ല ജീവിതത്തിൽ ഞാൻ ഒരുപാട് കളിയാക്കലുകളും അധിക്ഷേപങ്ങളും ഒക്കെ സഹിച്ചിട്ടുണ്ട്. സാധാരണ അമൃത ആയിരുന്നപ്പോൾ എനിക്ക് ഇൻസൾട്ട് ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല. പക്ഷേ സീരിയലിൽ എത്തിയതിനു ശേഷം ഒരുപാട് ഇൻസൾട്ടുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

അതൊന്നും എനിക്ക് എന്റെ ജീവിത അവസാനം വരെ മറക്കാൻ സാധിക്കില്ല. ഒരു പക്ഷേ അതൊക്കെ ആകാം എന്റെ ജീവിതത്തിൽ ഏറ്റവും വലിയ പ്രചോദനം ആയി മാറിയത്. ഇൻസൾട്ട് ആണ് ജീവിതത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റുമെന്റ് എന്ന് പറഞ്ഞു കേട്ടിട്ടില്ലേ. അത് തീർച്ചയായും വളരെ ശരിയായ കാര്യമാണ്. പുറത്തു നിന്ന് നോക്കുന്നവർക്ക് അമൃത ഇപ്പോൾ ഒരു സെലിബ്രിറ്റിയാണ്. പക്ഷേ ജീവിതത്തിൽ ഇനിയും ഒരുപാട് ബാധ്യതകൾ ചെയ്തു തീർക്കാൻ ബാക്കിയാണ്.

സിനിമകൾ കിട്ടിയെങ്കിൽ മാത്രമേ എന്റെ ബാധ്യതകൾ തീർക്കാൻ സാധിക്കുകയുള്ളൂ. അത് ഒന്നും രണ്ടും പ്രോജക്റ്റുകൾ കൊണ്ടൊന്നും സാധിക്കുമെന്നു തോന്നുന്നില്ല. ദൈവം അനുഗ്രഹിച്ചാൽ നല്ല അവസരങ്ങൾ കിട്ടുമായിരിക്കും. കുടുംബത്തിന്റെ ബാധ്യതകൾ തീർത്തിട്ടേ വിവാഹം ഉണ്ടാവൂ. ഇപ്പോൾ പ്രണയം ഒന്നുമില്ല. പലരുമായും എന്റെ പേര് ചേർത്ത് പല കഥകളും കേൾക്കുന്നുണ്ട്. അതിലൊന്നും ഒരു സത്യവും ഇല്ല എന്നും അമൃത പറയുന്നു.

കുടുംബ വിളക്കിൽ അമൃതയുടെ സഹോദരന്റെ വേഷത്തിൽ എത്തുന്ന നൂബിൻ ജോണിയുമായി നടത്തിയ ഫോട്ടോഷൂട്ട് കഴിഞ്ഞപ്പോൾ ആണ് ഇരുവരും പ്രണയത്തിൽ ആണാണെന്നു വാർത്തകൾ എത്തിയത്. എന്നാൽ നൂബിനുമായി അടുത്ത സൗഹൃദം മാത്രം ആണ് ഉള്ളത് എന്ന് അമൃത പറയുന്നു.

അതോടൊപ്പം വിവാഹം ഉടൻ ഇല്ല എന്ന് പറയുന്ന അമൃത തനിക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ പേരാണ് കയ്യിൽ പച്ച കുത്തി ഇരുന്നത് എന്നും എന്നാൽ പ്രണയം തകർന്നതോടെ പച്ച കുത്തിയതിൽ രൂപമാറ്റം ഉണ്ടാക്കി എന്നും അമൃത പറയുന്നു. വസ്ത്രങ്ങൾ അധികം വാങ്ങാൻ പോലും കഴിയാത്ത ഒരു കാലം തനിക്ക് ഉണ്ടായിരുന്നു എന്നും എന്നാൽ ഇപ്പോൾ തന്റെ കരിയർ നല്ല നിലയിൽ ആണെന്നും അതുകൊണ്ടു തന്നെ അതിനാണ് ഇപ്പോൾ പ്രാധാന്യം എന്നും അമൃത പറയുന്നു.

You might also like