പണ്ട് പച്ച മലയാളം പറഞ്ഞിരുന്ന ലാലേട്ടൻ ഇപ്പോൾ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ്, ഇതിൽ പ്രിത്വിരാജിന് പങ്കുണ്ടോ; കിടിലം മറുപടി നൽകി പ്രിത്വിരാജ്..!!

107

ലൂസിഫർ ചിത്രത്തിൽ നടനും സംവിധായകനുമായി തിളങ്ങിയ പൃഥ്വിരാജ് ഇപ്പോൾ ഭയങ്കര ആത്മവിശ്വാസത്തിൽ ആണെന്ന് തോന്നുന്നു. എന്തിനും നല്ല മറുപടികൾ നൽകുന്നു. ഒരു പക്ഷെ, മോഹൻലാലിനെ പോലെ.

ലൂസിഫർ റെക്കോർഡ് കളക്ഷനുകൾ ഭേദിച്ച് മുന്നേറുമ്പോൾ, ഇതുവരെ മലയാള സിനിമയിൽ ഉണ്ടായിരുന്ന റെക്കോർഡുകൾ എല്ലാം തന്നെ പഴങ്കഥകൾ ആയി കൊണ്ടിരിക്കുകയാണ്.

ഏഷ്യാനെറ്റ് ഫിലിം അവാർഡ് ചടങ്ങിൽ അവതരകന് പൃഥ്വിരാജ് സുകുമാരൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്,

ഏഷ്യാനെറ്റ് പുരസ്‌കാര വേദിയിൽ നടന്ന സംഭവം ഇങ്ങനെ,

ഏഷ്യാനെറ്റ് ഫിലിം അവാർഡ്സിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് സുഡാനി ഫ്രം നൈജീരിയയ്ക്ക് വേണ്ടി സംവിധായകൻ സക്കറിയ ഏറ്റുവാങ്ങുന്നു, അവാർഡ് നൽകുന്നത് പൃഥ്വിരാജ്.

ശേഷം

അവതാരകൻ : രാജുവേട്ടാ ആരാധകർ ചോദിക്കാൻ ഏറ്റവുമധികം റിക്വസ്റ്റ് ചെയ്ത ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു.

ചോദ്യം – “പണ്ട് പച്ച മലയാളത്തിൽ ബ്ലോഗ് എഴുതിക്കൊണ്ടിരുന്ന ലാലേട്ടൻ പത്മഭൂഷൺ അവാർഡിന് ശേഷം ‘കടിച്ചാൽ പൊട്ടാത്ത’ ഇംഗ്ലീഷിൽ ഒക്കെ നന്ദി അറിയിക്കുന്നു. ഈ രക്തത്തിൽ പൃഥ്വിരാജിന് എന്തെങ്കിലും പങ്കുണ്ടോ?”

പൃഥ്വിയുടെ ഉത്തരം – “see, അതിപ്പോ ഞാൻ നടക്കുന്നതിൽ ഒരു ചെരിവ് തോന്നുന്നില്ലേ”

ഈ മറുപടിയിൽ പുരസ്‌കാര സദസ്സ് മുഴുവൻ ആരവങ്ങൾ കൊണ്ട് നിറയുക ആയിരുന്നു. മോഹൻലാലിന്റെ കടുത്ത ആരാധകൻ ആണ് താൻ എന്ന് നിരവധി തവണ പൃഥ്വിരാജ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്, കൂടാതെ, താൻ ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യുക ആണെങ്കിൽ അതിൽ നായിക മഞ്ജു വാര്യരും നായകൻ മോഹൻലാലും ആയിരിക്കും എന്നും വർഷങ്ങൾക്ക് മുന്നേ തന്നെ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

ഫാസ്റ്റ് നമ്പർ നൃത്തച്ചുവടുകളുമായി ആസ്വാദക മനസുകൾ കീഴടക്കി പ്രിയതാരം ഇഷ തൽവാർ. 21st ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് – ഇന്നും…

Posted by Asianet on Saturday, 6 April 2019