കുട്ടി മരിച്ചു എന്നറിഞ്ഞിട്ടും ഭാവ വ്യത്യാസമില്ലാതെ അരുൺ; മരണ വാർത്ത അറിഞ്ഞു കഴിഞ്ഞു ആസ്വദിച്ചു ആഹാരം കഴിച്ച് പ്രതി..!!

35

തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ മർദ്ദനം ഏറ്റു ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഏഴ് വയസ്സുള്ള കുട്ടി ഇന്നലെ ഉച്ചയോടെ മരിച്ചിരുന്നു. മരണ വാർത്ത പ്രതിയായ അരുൺ ആനന്ദിനെ പോലീസ് അധികൃതർ അറിയിച്ചിട്ടും യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല എന്ന് ജയിൽ അധികൃതർ അറിയിച്ചു.

മൂന്ന് ദിവസം പോലീസ് കസ്റ്റഡിയിൽ ആയിരുന്ന അരുൺ, മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയ ശേഷം ഇന്നലെ ഉച്ചയ്ക്കു 12.30നു മുട്ടം ജില്ലാ ജയിലില്‍ എത്തിച്ചു.

കുട്ടിയുടെ മരണ വാർത്ത ജയിൽ അധികൃതർ ആണ് അരുണിനെ അറിയിച്ചത്, എന്നാൽ വാർത്ത അറിഞ്ഞ ശേഷം യാതൊരു ഭാവ വ്യത്യാസവും ഉണ്ടാകതെ ഇരുന്ന അരുൺ ഉച്ചക്ക് ആട്ടിറച്ചി കൂട്ടി ആസ്വദിച്ചു ആണ് ഭക്ഷണം കഴിച്ചത് എന്നും റിപ്പോർട്ട് ഉണ്ട്.

You might also like