അത് വടിവാൾ അല്ല, കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കത്തി മാത്രം..!!

38

പാലക്കാട് എൽ ഡി എഫ് സ്ഥാനാർഥി എം ബി രാജേഷ് നടത്തിയ റോഡ് ഷോക്ക് ഇടയിൽ വടിവാൾ കണ്ടെത്തിയ സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ട് പോകാൻ കോണ്ഗ്രസ്സ് തീരുമാനം. തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകാൻ ആണ് തീരുമാനം എന്നും കോണ്ഗ്രസ്സ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അതേ സമയം, അത് വടിവാൾ അല്ല എന്നും കൃഷി ആവശ്യങ്ങൾക്ക് ഉള്ള വലിയ കത്തി ആണെന്നും ആണ് സിപിഎം വിശദീകരണം. കഴിഞ്ഞ ദിവസം ഒറ്റപ്പാലത്ത് നടന്ന വാഹന പ്രചാരണ ജാഥക്ക് ഒപ്പം ഉണ്ടായിരുന്ന ബൈക്ക് മറിഞ്ഞപ്പോൾ ആണ് ബൈക്കിൽ നിന്നും വടിവാൾ തെറിച്ചു വീണത്.

വടിവാൾ തെറി വീണ ഉടനെ, പ്രവർത്തകർ വാഹനം വളയുകയും വടിവാൾ മാറ്റുകയും ചെയ്തു എന്നാൽ, സിസിടിവി ദൃശ്യങ്ങളിൽ നിന്നും ആണ് സംഭവം പുറത്തായത്.

അക്രമ രാഷ്ട്രീയം ആണ് സിപിഎം നടത്തുന്നത് എന്നും അതിന്റെ പ്രതീകമാണ് ഈ സംഭവം എന്നുമാണ് കോണ്ഗ്രസും ബിജെപിയും ആരോപിക്കുന്നത്.