മോഹൻലാൽ രാവണൻ ആയി എത്തുന്നു; സംവിധായകൻ വിനയൻ പറയുന്നത് ഇങ്ങനെ..!!

215

വമ്പൻ ചിത്രങ്ങളുടെ കാലമാണ് ഇപ്പോൾ മലയാള സിനിമയിൽ. കൂടുതൽ ചിത്രങ്ങളും ഒരുങ്ങുന്നത് മോഹൻലാൽ നായകനായി തന്നെ. ഒടിയനും ലൂസിഫറിനും ശേഷം, മരക്കാർ അറബിക്കടലിന്റെ സിംഹം എത്തുന്നത് നൂറുകോടിയോളം ബഡ്ജെറ്റിൽ ആണ്. കൂടാതെ ലേഡീസ് ആൻഡ് ജെന്റിമാൻ എന്ന ചിത്രത്തിന് ശേഷം, സിദ്ധിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ എത്തുന്നതും വമ്പൻ ബഡ്ജെറ്റിൽ തന്നെയാണ്.

കഴിഞ്ഞ ദിവസമാണ് രാവണൻ എന്ന കഥാപാത്രം മോഹൻലാലിന്റെ രൂപത്തിൽ എന്ന തലക്കെട്ടോടെ സംവിധായകൻ വിനയൻ ചിത്രം ഷെയർ ചെയ്തത്.

എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ആകാശ ഗംഗയുടെ രണ്ടാം ഭാഗം ഒരുക്കുകയാണ് വിനയൻ ഇപ്പോൾ, വിനയൻ രാവണന്റെ ചിത്രം ഷെയർ ചെയ്തതയോടെയാണ് രാവണൻ എന്ന ഇതിഹാസ കഥാപാത്രത്തെ കുറിച്ചുള്ള ചിത്രം എത്തും എന്നുള്ള ഊഹ പോഹങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. ഇതിനെ കുറിച്ച് സംവിധായകൻ വിനയൻ പ്രതികരിക്കുന്നത് ഇങ്ങനെ,

രാവണൻ വന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഒരു ചിത്രം തന്റെ മനസിൽ ഉണ്ടെന്ന് വിനയൻ പറയുന്നു. അതിനെ കുറിച്ച് ഈ മാസം ഇരുപതിന് മോഹൻലാലുമായി ചർച്ച നടത്തും എന്നും അതിന് ശേഷം ആയിരിക്കും കൂടുതൽ വിശദമായി കഥാപാത്രത്തിന്റെ സാധ്യതകൾ മനസിലാക്കി സിനിമ വികസിപ്പിക്കുവാൻ ആണ് താന്റെ പ്ലാൻ എന്നും വിനയൻ പറയുന്നു, പതിനാല് വർഷങ്ങൾക്ക് മുമ്പ് ടെക്നോളജി ഇത്രെയേറെ വളരുന്നതിന് മുമ്പ് തന്നെ, ഒരു സിനിമ ചെയ്യാൻ സാധിക്കും എങ്കിൽ മികച്ച മാർക്കറ്റ് വാല്യു ഉള്ള മോഹൻലാലും ഇന്നത്തെ ടെക്‌നോളജിയും ഉള്ളപ്പോൾ മികച്ച സിനിമ ചെയ്യാൻ കഴിയും എന്ന് തന്നെയാണ് തന്റെ വിശ്വാസം എന്നും വിനയൻ പറയുന്നു.

ഇന്നു രാവിലെ ശ്രീ മോഹൻലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..വളരെ പോസിറ്റീവായ ഒരു ചർച്ചയായിരുന്നു അത്.. ശ്രീ…

Posted by Vinayan Tg on Tuesday, 12 February 2019

You might also like