കുഞ്ചാക്കോ ബോബന്റെ നായിക ആകാനുള്ള സൗന്ദര്യം നിനക്കില്ല; പൊട്ടിക്കരഞ്ഞ നിമിഷ സജയൻ..!!

79

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ നായകനായി എത്തിയ തോണ്ടി മുതലും ദൃസാക്ഷികളും എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി സിനിമ ലോകത്ത് എത്തിയ നടിയാണ് നിമിഷ സജയൻ.

ചെറുപ്പം മുതലേ മാർഷ്യൽ ആർട്സ് പഠിക്കാൻ തുടങ്ങി. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൊറിയൻ ആയോധനകലയായ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നേടി. ഇപ്പോഴിതാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടിലുള്ള പുരസ്‌കാരവും നേടി.

ഇതൊക്കെ ആണെങ്കിലും ചലച്ചിത്ര ലോകത്ത് പിടിച്ചു നിൽക്കാൻ അഭിനയം മാത്രം പോരാ, സൗന്ദര്യം വേണം എന്ന് ഒരു കൂട്ടം ആളുകൾ ആക്രമിച്ചപ്പോൾ തകർന്ന് പോയി നിമിഷ.

യുവ സംവിധായക സൗമ്യ സദാനന്ദൻ ആണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തിയത്.

സൗമ്യ ആദ്യമായി സ്വതന്ത്ര സംവിധായക ആയ ചിത്രമായിരുന്നു മാഗല്യം തന്തുനാനേന.

കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുന്നത് നിമിഷയാണെന്നറിഞ്ഞപ്പോള്‍ പലരും വിമര്‍ശനവുമായി എത്തിയിരുന്നുവെന്ന് സംവിധായിക പറയുന്നു.

ഒരുവിഭാഗം ഫാന്‍സ് പ്രവര്‍ത്തകരും പ്രേക്ഷകരുമായിരുന്നു താരത്തെ വിമര്‍ശിച്ചത്. സൗന്ദര്യമില്ലാത്തതിന്റെ പേരിലായിരുന്നു അവര്‍ നിമിഷയെ അവഹേളിച്ചത്. തുടക്കത്തില്‍ ഇത് അവളേയും ബാധിച്ചിരുന്നു. അവൾ തന്നെ വിളിച്ചു കരഞ്ഞു.

തളര്‍ത്തിയിരുന്നുവെങ്കിലും പിന്നീട് അവള്‍ അതിനെ മറികടക്കുകയായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ കഥയായിരുന്നു താന്‍ അന്നവള്‍ക്ക് പറഞ്ഞുകൊടുത്തത്.

മോശം കമന്റുകൾ വരുമ്പോൾ കൂടുതൽ ഓർജസ്വലൻ ആകുന്നവൻ ആയിരുന്നു സച്ചിൻ എന്നും തന്റെ പ്രകടനങ്ങളിലൂടെ അദ്ദേഹം മറുപടി നൽകിയിരുന്നത് എന്നും സൗമ്യ നിമിഷയോട് പറഞ്ഞു.

I remember the day when I received the most upsetting and desparate calls from Nimmi. She was in tears, what she told,…

Posted by Sou Sadanandan on Tuesday, 26 February 2019

You might also like