ഒത്തിരി സ്ത്രീധനം നൽകി, ആർഭാടത്തോടെ അവന് വിവാഹം ചെയ്തത് നൽകിയതാ മകളെ, എന്നിട്ടും അവൻ; ആര്യയുടെ തൂങ്ങി മരണത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു..!!

49

മാവേലിക്കര: ചെട്ടികുളങ്ങര കൈതക്ക് വലിയതറയില്‍ വിഷ്ണുലാലിന്റെ ഭാര്യ ആര്യ വി ദാസ് (24) ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ 20ന് ആയിരുന്നു.

വിവാഹം കഴിഞ്ഞ് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് കുട്ടി തൂങ്ങി മരിക്കുന്നത്, മരണം വിവരം അറിഞ്ഞെത്തിയ ആര്യയുടെ ബന്ധുക്കളും വിഷ്ണു ലാലിന്റെ ബന്ധുക്കളും തമ്മിൽ വലിയ വാക്കേറ്റം ഉണ്ടായിരുന്നു.

ചെട്ടികുളങ്ങര കൈത തെക്ക്‌ വലിയതറയില്‍ വിഷ്‌ണുലാലിനെ(30) യാണ്‌ അറസ്‌റ്റു ചെയ്‌തത്‌. ചെട്ടികുളങ്ങര പേള വല്യത്ത്‌ വടക്കതില്‍ ഹരിദാസ്‌, സുമ ദമ്പതികളുടെ മകള്‍ ആര്യ വി ദാസാ(24)ണ്‌ മരിച്ചത്‌.

ചെട്ടികുളങ്ങരയിലെ ബന്ധുവീട്ടില്‍ നിന്നാണ്‌ ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. അഞ്ചു മാസം മുമ്പ് ആര്‍ഭാട പൂര്‍വമായിരുന്നു ഇവരുടെ വിവാഹം നടന്നത്‌. മാനസിക പീഡനമുണ്ടായതായി പോലീസിന്‌ സൂചന ലഭിച്ചതിനെ തുടര്‍ന്നാണ്‌ അറസ്‌റ്റ്.

ഷീറ്റ് മേഞ്ഞ കുളിമുറിയിലെ കുറുകെ വെച്ചിരുന്നു പട്ടികയിൽ തൂങ്ങിയാണ് ആര്യ മരിച്ചിരിക്കുന്നത്. ഉയരം കുറഞ്ഞ ഈ ഭാഗത്ത് തൂങ്ങി മരിക്കാൻ ഉള്ള സാധ്യതകൾ ഇല്ല എന്നാണ് ആര്യയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. അഞ്ചു മാസം മുമ്പാണ് ആര്‍ഭാടപൂര്‍വം ഇവരുടെ വിവാഹം നടന്നത്. ചെട്ടികുളങ്ങര പേള വല്യത്ത് വടക്കതില്‍ ഹരിദാസ് സുമ ദമ്പതികളുടെ മകളാണ് മരിച്ച
ആര്യ. മരണത്തില്‍ സംശയം ഉണ്ടെന്ന് ഹരിദാസ് മൊഴി നല്‍കിയതായി എസ്.ഐ
സി ശ്രീജിത്ത് പറഞ്ഞു.

You might also like