ആദിയുടെ റിലീസിന് മുന്നേ മമ്മൂക്കയെ കണ്ട് അനുഗ്രഹം വാങ്ങണം എന്ന് ലാലേട്ടൻ പറഞ്ഞു; ആന്റണി പെരുമ്പാവൂർ..!!

26

മലയാള സിനിമയിലെ താര ദൈവങ്ങൾ ആണ് മോഹൻലാലും മമ്മൂട്ടിയും, ആരാധകർ തമ്മിൽ സിനിമ റിലീസ് സമയങ്ങളിൽ തർക്കങ്ങൾ ഉണ്ടാകാറുണ്ട് എങ്കിലും മമ്മൂക്കയും ലാലേട്ടനും എന്നും ഒന്നാണ്. അവരുടെ എല്ലാ കാര്യങ്ങളിലും അവർ ഒന്നിച്ചുണ്ടാകും.

മമ്മൂക്ക തങ്ങളുടെ കുടുംബത്തിലെ കാരണവർ കൂടിയാന്നെന്നു ആന്റണി പെരുമ്പാവൂർ പറയുന്നു, തന്നോട് ഒരിക്കൽ പോലും മുഖം കറുപ്പിച്ച് മമ്മൂക്ക സംസാരിച്ചിട്ടില്ല എന്നു ആന്റണി പെരുമ്പാവൂർ പറയുന്നു, അതുപോലെ തന്നെ അദേഹത്തിന് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ അദ്ദേഹം സ്നേഹപൂർവ്വം പറയുകയും ചെയ്യും എന്ന് ആന്റണി പറയുന്നു.

ആദി സിനിമയുടെ റിലീസിന് മുന്നേ, എല്ലാവരും ഒന്നിച്ച് മമ്മൂക്കയുടെ വീട്ടിൽ പോയി അനുഗ്രഹം വാങ്ങണം എന്നു ലാൽ സാർ പറഞ്ഞു എന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. രണ്ട് കുടുംബങ്ങൾ ഒന്നിക്കുമ്പോൾ അതൊരു വലിയ ആഘോഷം ആണെന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു.