ഇതാണ് അമ്മയുടെ മനസ്സ്, പെണ്ണിന്റെ കരുത്ത്; രക്തം വാർന്ന് വഴിയിൽ കിടന്നവരെ രക്ഷിച്ച വീട്ടമ്മ..!!

55

നമ്മുടെ നാടുകളിൽ അപകടങ്ങൾ, അപകട മരണങ്ങൾ കണക്കില്ലാതെ നടക്കുന്ന ഒരു കാഴ്ചയാണ്. ഒരു അപകടം നടക്കുമ്പോൾ രക്ഷിക്കാൻ പോയാൽ കേസ് ആകുമോ, പോലീസ് നമുക്ക് നേരെ തിരിയുമോ, എന്നൊക്കെ ചിന്തിച്ചു മുഖം തിരിക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും. മറ്റൊരു വിഭാഗമാളുകൾ അപകടം നടക്കുമ്പോൾ സംഭവ സ്ഥലത്ത് ഉണ്ടാവും, ഒരു മൊബൈൽ ഫോൺ പിടിച്ച് വീഡിയോ ആക്കി നാടു മുഴുവൻ ആദ്യം കാണിക്കാൻ വ്യഗ്രത കൊള്ളുന്നവർ.

ലോകത്ത് ഏറ്റവും വലിയ സ്വത്ത് അമ്മയാണ്, അമ്മയ്ക്ക് അറിയാം മറ്റൊരു അമ്മയുടെ വേദന, ആ വേദന മനസിൽ വന്നത് കൊണ്ടായിരിക്കും, റോഡിൽ ഗുരുതര പരിക്കുകളോടെ കിടന്ന യുവാക്കളെ മറ്റൊന്നും നോക്കാതെ ആശുപത്രിയിൽ എത്തിച്ചത്. ഗീത സന്തോഷ് എന്ന നാപ്പതിനാലുകാരി വീട്ടമ്മയാണ് ഈ വലിയ മനസ്സിന് ഉടമ.

പന്തളം മാവേലിക്കര റോഡിൽ ഐറാണിക്കുടി പാലത്തിൽ കാറും സ്‌കൂട്ടരും കൂട്ടിയിച്ച് ഗുരുതരമായ പരിക്കുകളോടെ കിടന്ന പ്രദീപിനെയും പ്രകാശിനെയും ആണ് ഗീത എന്ന വീട്ടമ്മ ആശുപത്രിയിൽ എത്തിച്ചത്, ബന്ധുവിന്റെ മകനെ സ്കൂളിൽ അയച്ച ശേഷം മകനുമായി കാർ ഡ്രൈവ് ചെയ്തു വീട്ടിലേക്കു മടങ്ങവേ ആൾക്കൂട്ടം കണ്ടാണ് ഗീത വണ്ടി നിർത്തിയത്.

തലയ്ക്കു പരുക്കേറ്റ് രക്തം വാർന്ന അവസ്ഥയിലായിരുന്നു യുവാക്കൾ. ഒട്ടേറപ്പേർ കാഴ്ചക്കാരായി മാത്രം നിൽക്കെയാണ്, ഗീത ഇവരെ വേഗം ആശുപത്രിയിൽ എത്തിച്ചത്. ബന്ധുക്കളെ വിവരമറിച്ചതും ഗീതയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന്
മനസിലാക്കിയാണ് ഗീത മടങ്ങിയത്.

വരുംവരായ്കൾ നോക്കാതെ രണ്ട് ജീവനുകൾ രക്ഷിച്ച ഈ വീട്ടമ്മയാണ് ഇപ്പോൾ നാട്ടിലെ ലേഡി സൂപ്പർസ്റ്റാർ.