ലൂസിഫറിന്റെ അവസാന ഷെഡ്യൂൾ ലക്ഷദ്വീപിൽ പുരോഗമിക്കുന്നു..!!

25

പൃഥ്വിരാജ് സുകുമാരൻ എന്ന മലയാളത്തിന്റെ പ്രിയ നായകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മുരളി ഗോപി കഥയും തിരക്കഥയും എഴുതി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫർ.

https://www.facebook.com/446475725761209/posts/515335232208591/?app=fbl

സ്റ്റീഫൻ നേടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ എത്തുന്ന മോഹൻലാലിന് ഒപ്പം നായികയായി എത്തുന്ന മഞ്ജു വാര്യർ ആണ്. ചിത്രത്തിന്റെ അവസാന ഷെഡ്യുൾ ആണ് ഇപ്പോൾ ലക്ഷദ്വീപിൽ നടക്കുന്നത്. ഇന്ന് ആരംഭിച്ച ഈ ഷെഡ്യൂൾ ഡിസംബർ 25ന് ആണ് അവസാനിക്കുക. ചിത്രം അടുത്ത വർഷം മാർച്ച് അവസാനം ആണ് തീയറ്ററുകളിൽ എത്തുന്നത്.

So today..Lalettan bids adieu to #Lucifer and #StephenNedumpally It has been a journey like no other for me. When I took…

Posted by Prithviraj Sukumaran on Monday, 10 December 2018

 

നെഗറ്റീവ്വ് ടച്ച് ഉള്ള കഥാപാത്രമാണ് മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നേടുമ്പള്ളി, ചിത്രത്തിന്റെ റ്റീസർ കഴിഞ്ഞ വാരം റിലീസ് ചെയ്തിരുന്നു. വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, മമ്ത മോഹൻദാസ്, സാനിയ അയ്യപ്പൻ, കലാഭവൻ ഷാജോണ് എന്നിവരെ കൂടാതെ ബോളിവുഡ് നടൻ വിവേക് ഒബ്രോയ്‌യും പ്രധാന വേഷത്തിൽ എത്തുന്നു.

Lucifer Official Teaser is here…#Mohanlal #PrithvirajSukumaran #MuraliGopy #AashirvadCinemas

Posted by Lucifer on Wednesday, 12 December 2018

വണ്ടിപ്പെരിയാറിൽ ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ ഭൂരിഭാഗം സീനുകളും ചിത്രീകരണം നടത്തിയത് വണ്ടിപ്പെരിയാർ, കുടിക്കാനം, തിരുവനന്തപുരം എന്നിവടങ്ങളിൽ ആണ്. കൂടാതെ എറണാകുളം, മുംബൈ, റഷ്യ എന്നിവിടങ്ങളിലും സിനിമയുടെ ചിത്രീകരണം നടന്നു.

You might also like