കെഎസ്ആർടിസിയുടെ മികച്ച കണ്ടക്ടർക്ക് ജോലി നൽകി സ്വകാര്യ ബസ്; ചങ്ക് പിടയുന്ന വിടപറയൽ കാഴ്ച..!!

98

കഴിഞ്ഞ ദിവസം വരെ ഇവർ ആയിരുന്നു കെഎസ്ആർടിസിയുടെ നെടുംതൂണ്. അത് ശെരി വെക്കുന്നതായിരുന്നു ഇപ്പോൾ കാണുന്ന വാർത്തകളും, കാരണം എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടപ്പോൾ അടി തെറ്റി കെഎസ്ആർടിസിയുടെ. പലയിടത്തും സർവീസുകൾ മുടങ്ങി, കോടികളുടെ നഷ്ടം ആണ് കെഎസ്ആർടിസി ഇപ്പോൾ അഭിമുഖീകരിക്കുന്നത്.

പിഎസ്‌സി എഴുതി പാസ്സ് ആയി ജോലിക്ക് കാത്ത് നിൽക്കുന്ന നാലായിരത്തോളം ഉദ്യോഗാർഥികൾ നൽകിയ ഹർജിയിൽ ആണ് എം പാനൽ ജീവനക്കാരെ പിരിച്ചു വിടാൻ ഹൈക്കോടതി ഉത്തരവ് ഇറക്കിയത്. ഉത്തരവ് നടപ്പിലാക്കാൻ വൈകിയപ്പോൾ വീണ്ടും ഹൈക്കോടതി താക്കീതുമായി എത്തി. പിന്നെ മൂന്നും പിന്നും നോക്കാതെ എം പാനൽ ജീവനക്കാരെ പിരിച്ചു വിട്ട് കെഎസ്ആർടിസി.

10 വർഷത്തിൽ താഴെ പ്രവർത്തി പരിചയം ഉള്ള മുഴുവൻ ആളുകളെയും 120 ദിവസം മാത്രം ഒരു വർഷത്തിൽ ജോലി ചെയ്യുന്നവരെയും ആണ് പിരിച്ചു വിടാൻ ഉത്തരവ് വന്നത്. 8 വർഷം പ്രവർത്തി പരിചയം ഉള്ളവർ പോലും ജോലിയിൽ നിന്നും പുറത്തായി.

വാർത്ത കേട്ട്, പലരും പൊട്ടി കരഞ്ഞു. തലകറങ്ങി വീണു. ഉപജീവന മാർഗം ഇതായിരുന്നു, കുടുംബം കുട്ടികൾ, അവരുടെ വിദ്യാഭ്യാസം എല്ലാം ഒറ്റ നിമിഷം കൊണ്ട് തകർന്ന് വീണു. പലരും ആരും കാണാതെ മാറിനിന്ന് കരഞ്ഞു. പലരും കെട്ടിപ്പിടിച്ചു കരഞ്ഞു. പരസ്പരം ആശ്വസിപ്പിച്ചു.

ജോലി നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ തെളിഞ്ഞു നിന്നൊരു മുഖം ഉണ്ടായിരുന്നു, ആലപ്പുഴ ഡിപ്പോയിലെ ഏറ്റവും മികച്ച ജീവനക്കാരിക്കുള്ള അവാർഡ് നേടിയ ദിനിയ. ഇനി ഡിനിയയും ഇല്ല കെഎസ്ആർടിസിയിൽ. ഭർത്താവ് മരിച്ച ഈ പാവം വീട്ടമ്മ രണ്ട് പൊന്നോമനകളെ വളർത്തിയത് ഈ ജോലിയുടെ ആയിരുന്നു.

എന്നാൽ ആത്മഹത്യ മാത്രം മുന്നിൽ ഉണ്ടായിരുന്ന ഡിനിയക്ക് സഹായമായി സന ട്രാൻസ്‌പോർട്ട് എത്തി, അവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ദിനിയക്കുള്ള ജോലി വാഗ്ദാനം നടത്തിയത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ബസ് കേരളയുടെ അഡ്മിൻ പാനൽ അംഗങ്ങളും എല്ലാ കാലത്തും ബസ് കേരളക്ക് ഒപ്പം നിന്നിട്ടുള്ള സന ബസ് മാനേജ്മെന്റും ഒത്തു ചേർന്നപ്പോൾ പല കാര്യങ്ങളും സംസാരിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് അവിചാരിതമായി ആ വീഡിയോയെപ്പറ്റിയും സംസാരം ഉണ്ടായത്.

ആലപ്പുഴയിൽ കെഎസ് ആർ ടി സി എം പാനൽ കണ്ടക്ടർ ആയി ജോലി നഷ്ടപ്പെട്ട ദിനിയ എന്ന സഹോദരിയെക്കുറിച്ചുള്ള ഏഷ്യാനെറ്റ് റിപ്പോർട്ട് … സ്വാഭാവികമായും ചർച്ച കെ എസ് ആർ ടി സിലേക്ക് വഴിമാറി …
ടേക്ക് ഓവർ നാടകങ്ങൾ വഴി ഒട്ടേറെ പെർമിറ്റുകൾ നഷ്ടമായതിന്റേയും ,പല ജീവനക്കാരും ഓട്ടോക്കാരും കൂലി പണിക്കാരും ആയതിന്റേയും കഥകൾ …. ഇപ്പോഴും സ്വകാര്യ ബസുകൾ നിർത്തിക്കാനായി മാത്രം ആക്രമണം നടത്തിക്കൊണ്ടേയിരിക്കുന്ന ചില കെ എസ് ആർ ടി സി ജീവനകാരുടെ കഥകൾ … അതിനിടക്ക് കടന്നു വന്ന ചിന്തകൾ ആയിരുന്നു അവരേപ്പോലെ നമ്മളും ആകാമോ എന്ന് ??

ആ ചിന്തകൾ അവസാനം എത്തിയത് ഇങ്ങനെയാണ്.

കെ എസ് ആർ ടി സി യുടെ പല നയങ്ങളും സ്വകാര്യ ബസ് മേഖലയെ തകർക്കാൻ വേണ്ടി മാത്രമായിരുന്നു, അവയിൽ പ്രമുഖ തൊഴിലാളി യൂനിയൻ മഹത്തായ പങ്കും വഹിച്ചിട്ടുണ്ട്. അവർക്ക് അർഹിച്ചതാണ് ഈ കിട്ടിയത് എന്നും ഞങ്ങൾക്കറിയാം.

പക്ഷേ പ്രിയ സഹോദരി ദിനിയ താങ്കൾ നല്ല ഒരു കണ്ടക്ടർ ആയിരുന്നു എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.
ഞങ്ങളും മനുഷ്യരാണ്, വേദനിക്കുന്നവരുടെ മുന്നിൽ ഞങ്ങളുടെ ശിരസ്സും കുനിയും.

പ്രിയ സോദരി, നിങ്ങൾക്ക് മറ്റു ജോലികൾ ഒന്നും ശരിയായില്ലെങ്കിൽ, ഞങ്ങൾ ഒരു ജീവിത സാഹചര്യം ഒരുക്കാൻ തയ്യാറാണ്. സന ട്രാൻസ്പോർട്ടിന്റെ ബസ്സുകളിൽ മാന്യമായ രീതിയിൽ ജോലി ചെയ്ത് കുടുംബം പോറ്റാൻ ഒരു അവസരം സന മാനേജ്മെന്റ് വാഗ്ദാനം ചെയ്യുന്നു. താങ്കളുടെ ഇപ്പോഴത്തെ അവസ്ഥ ഏഷ്യാനെറ്റിന്റെ റിപ്പോർട്ടിൽ കണ്ടതിന്റെ കാരണം ഒന്നു കൊണ്ടു മാത്രമാണ് ഈ വാഗ്ദാനം.

ടേക്ക് ഓവർ നാടകം മൂലം ധാരാളം നഷ്ടം ഞങ്ങൾക്കും ഞങ്ങളെപ്പോലെ ധാരാളം സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സിനും ഉണ്ടായിട്ടുണ്ട്. സനക്ക് പാലക്കാട്‌ – കോഴിക്കോട്, വഴിക്കടവ് – തൃശൂർ, താമരശ്ശേരി – പെരിന്തൽമണ്ണ റൂട്ടുകളിൽ ഒക്കെ ആയി ഒൻപത് സൂപ്പർ ക്ലാസ്സ്‌ പെർമിറ്റുകൾ ഉണ്ടായിരുന്നു, ടേക്ക് ഓവർ എന്ന വികലനയം കൊണ്ട് ഇന്ന് പലതും ഓടുന്നില്ല. ഇതിനേക്കാൾ കഷ്ടമാണ് മറ്റു പല ബസ് സർവീസ്കളുടെയും നഷ്ടക്കണക്ക്. നഷ്ടത്തിന്റെ ആഴം അറിയണമെങ്കിൽ അത് സ്വന്തക്കാർക് വരണം. ഇപ്പോൾ എങ്കിലും ചിലർക്ക് അത് മനസിലാകട്ടെ എന്ന് മാത്രമേ പ്രാർത്ഥന ഉള്ളു.

ഇനിയും ഞങ്ങൾക്ക് എത്ര കാലം മുന്നോട്ടു പോകാൻ സാധിക്കും എന്നറില്ല. സർക്കാറിന്റെ അവഗണനയും, കെ എസ് ആർ ടി സി യുടെ വികല നയങ്ങളും ഞങ്ങളെ അത്രമേൽ ബാധിക്കുന്നുണ്ട്. പക്ഷേ ഒന്നുറപ്പുണ്ട്. ചിറകുകൾ അരിഞ്ഞു വീഴ്ത്തപ്പെടും വരെ ആ സഹോദിക്ക് താങ്ങായി നില്ക്കാൻ ഞങ്ങൾ ശ്രമിക്കും.

അങ്ങനെ സന ടീം മാനേജ്മെന്റ് പ്രിയ സോദരി ദിനിയക്ക് മുമ്പിൽ തങ്ങളാൽ കഴിയുന്ന ഒരു സഹായം വാഗ്ദാനം ചെയ്ത് ഞങ്ങളുടെ ചർച്ചകൾ അവസാനിച്ചു

ഇത് അവരിലേക്ക് ഒന്ന് എത്തിക്കുക

നന്മയുടെ നീർച്ചാലുകൾ വറ്റാതിരിക്കട്ടെ.

സന ബസ് ഉടമകൾ ആയ യൂനുസലിക്കും അബ്ദുൽ നാസറിനും ബസ് കേരളയുടെ നന്ദി.

ബസ് കേരള ഫേസ്ബുക് കൂട്ടായ്മ.

ബസ് കേരളയുടെ അഡ്മിൻ പാനൽ അംഗങ്ങളും എല്ലാ കാലത്തും ബസ് കേരളക്ക് ഒപ്പം നിന്നിട്ടുള്ള സന ബസ് മാനേജ്മെന്റും ഒത്തു…

Posted by SANA Transport on Tuesday, 18 December 2018

You might also like