സിൽക്ക് സ്മിതയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ തകർന്നതുപോയ സുരേഷ് ഗോപി; അഭിനയിക്കാൻ കഴിയാതെ ചിത്രീകരണം നിർത്തി..!!

110

തെന്നിന്ത്യ സിനിമ ലോകം ഒരുകാലത്ത് ഇളക്കി മറിച്ച മാദക റാണി തന്നെ ആയിരുന്നു, വിജയലക്ഷ്മി എന്ന സിൽക്ക് സ്മിത. ആന്ധ്രാപ്രദേശിൽ ഏളൂർ എന്ന ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച സ്മിത ഇരുന്നൂറിലധികം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകൾകൂടാതെ ചില ബോളിവുഡ് സിനിമകളിലും വേഷമിട്ടു.

തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തിൽ സിൽക്ക് എന്ന ഒരു ബാർ ഡാൻസറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സിൽക്ക് സ്മിത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.

മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സിൽക്കിനെ പ്രശസ്തിയിലേക്കുയർത്തി. തുടർന്നുള്ള പതിനഞ്ച് വർഷത്തോളം സിൽക്ക്, തെന്നിന്ത്യൻ മസാല പടങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് സിൽക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയിൽ ഉണ്ടായിരുന്നില്ല.

മദ്രാസിലെ (ചെന്നൈ) തന്റെ ഗൃഹത്തിൽ വച്ച് മുപ്പത്തിയാറാം വയസ്സിൽ സിൽക്ക് ആത്മഹത്യ ചെയ്തു. സെപ്റ്റംബർ 23 1996 ആയിരുന്നു സ്മിതയുടെ മരണം.

ആരാധകരേയും സിനിമാലോകത്തെയും ഒരുപോലെ നടുക്കിയൊരു മരണം കൂടിയായിരുന്നു ഇത്. ഇതേ ദിവസമായിരുന്നു സുരേഷ് ഗോപി നായകനായെത്തിയ രജപുത്രന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കാന്‍ തീരുമാനിച്ചതെന്ന് നിര്‍മ്മാതാവും അഭിനേതാവുമായ ദിനേശ് പണിക്കര്‍ പറയുന്നു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

1000 ഓളം ജൂനിയർ ആർട്ടിസ്റ്റുകൾ അടങ്ങുന്ന സിനിമയിലെ ക്ലൈമാക്സ് ചിത്രീകരണം ആരംഭിക്കാൻ തുടങ്ങുമ്പോൾ ആണ് സുരേഷ് ഗോപി മരണ വാർത്ത അറിയുന്നത്. തന്റെ ആദ്യ കാലങ്ങളിലെ ഒരു ചിത്രത്തിൽ സിൽക്ക് അഭിനയിച്ചിട്ടുണ്ട് എന്നും ഇന്ന് തനിക്ക് അഭിനയിക്കാൻ കഴിയില്ല എന്നും ചിത്രീകരണം മാറ്റഴിവെക്കണം എന്നും സുരേഷ് ഗോപി പറഞ്ഞതായി ദിനേശ് പണിക്കർ പറഞ്ഞു എം

You might also like