ജയറാമിന്റെയും പാർവതിയുടെയും രഹസ്യ പ്രണയം ശ്രീനിവാസൻ ലൊക്കേഷനിൽ കണ്ടുപിടിക്കാൻ ഉപയോഗിച്ച വിദ്യ ഇങ്ങനെ..!!

112

മലയാളത്തിലെ മാതൃക താര പ്രണയ ജോഡികളിൽ മുൻ നിരയിൽ തന്നെയാണ് ജനപ്രിയനായകൻ ജയറാമിനും പാർവതിക്കും സ്ഥാനം. മലയാള സിനിമയിലേക്ക് ജയറാം എത്തിയ ആദ്യ സിനിമ അപരൻ മുതൽ പാർവതി ഒപ്പമുണ്ട്. നിരവധി ചിത്രങ്ങളിൽ ഇവർ ഒന്നിച്ചു അഭിനയിക്കുകയും തുടർന്ന് പ്രണയത്തിൽ ആകുകയും വിവാഹിതർ ആകുകയും ആണ് ഉണ്ടായത്.

ഏഷ്യാനെറ്റിൽ ജയറാം നൽകിയ അഭിമുഖത്തിൽ ആണ്, ശ്രീനിവാസൻ തങ്ങൾ തമ്മിലുള്ള പ്രണയം കണ്ടുപിടിക്കാൻ ഉപയോഗിച്ച സിംപിൾ വിദ്യയെ കുറിച്ച് വെളിപ്പെടുത്തിയത്.

സത്യൻ അന്തിക്കാട് ചിത്രമായ തലയണ മന്ത്രം എന്ന ചിത്രത്തിൽ ജയറാം, ശ്രീനിവാസൻ, പാർവതി എന്നിവർ അഭിനയിക്കുണ്ട്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കവേ സത്യൻ അന്തിക്കാടിനാണ് പാർവതിയും ജയറാമും തമ്മിൽ പ്രണയം ഉണ്ടോ എന്ന് സംശയം തോന്നിയത്. സംശയത്തെ കുറിച്ച് സത്യൻ അന്തിക്കാട്, ശ്രീനിവാസനുമായി പങ്കുവെച്ചു, സത്യം കണ്ടെത്തണമെന്ന് ശ്രീനിവാസൻ സത്യന് വാക്ക് നൽകുകയും ചെയ്തു.

അൽപനേരം നിരീക്ഷിച്ച ശേഷം ശ്രീനിവാസൻ സത്യൻ അന്തിക്കാടിന്റെ വിളിച്ചു പറഞ്ഞു ”സത്യാ നിങ്ങൾ പറഞ്ഞത് ശരിയാണ്. അവർ തമ്മിൽ പ്രണയത്തിലാണ്” എന്ന്.

അതെങ്ങനെയാണ് നിങ്ങൾ അത് കണ്ടുപിടിച്ചതെന്നു ജയറാം പിന്നീട് ചോദിച്ചപ്പോൾ ശ്രീനിവാസന്റെ മറുപടി ഇങ്ങനെ: ”ഒരാളുടെ മനസ്സിൽ പ്രണയമുണ്ടെങ്കിൽ, അത് മറ്റുള്ളവർ അറിയാതിരിക്കണമെന്നു തീരുമാനിച്ചെങ്കിൽ അവർ ഒരു പ്രത്യേക ശ്രദ്ധ എടുക്കും. അന്ന് ജയറാമും പാർവതിയും സെറ്റിൽ വന്നിറങ്ങിയപ്പോൾ ഞാൻ അവരെ ശ്രദ്ധിച്ചു. രണ്ടുപേരും എല്ലാവരോടും സംസാരിക്കുന്നുണ്ട്. ഗുഡ് മോർണിംഗ് പറയുന്നുണ്ട്. എന്നാൽ പരസ്പരം സംസാരിക്കാതിരിക്കാൻ ഇരുവരും ശ്രദ്ധിക്കുന്നു. ഇതുകണ്ടതോടെയാണ് ഇവർ തമ്മിൽ പ്രണയത്തിലാണെന്ന് ഞാൻ സത്യനെ വിളിച്ചു പറയുന്നത്” നാലു വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവില്‍ 1992 ലാണ് ഇവര്‍ വിവാഹിതരായത്.

ജയറാം ഇപ്പോൾ സിനിമയിൽ തുടരുന്നുണ്ട് എങ്കിലും വിവാഹത്തിന് ശേഷം പാർവതി സിനിമ അഭിനയം നിർത്തിയിരുന്നു. മകൻ കാളിദാസ് ജയറാം ഇപ്പോൾ സിനിമയിൽ തിളങ്ങി നിൽക്കുന്നു.

You might also like