ശബരിമല കയറി വിപ്ലവം കാണിച്ചു; വീട്ടിലേക്ക് മടങ്ങാനാവാതെ ബിന്ദുവും കനക ദുർഗ്ഗയും..!!

84

യുവതി പ്രവേശനത്തിന് അനുകൂല വിധി വന്നിട്ടും, നിരവധി രഹ്ന ഫാതിമയും മേരി സ്വീറ്റിയും തൃപ്‌തി ദേശായിയും അടക്കം നിരവധി യുവതികൾ ശബരിമല ദർശനത്തിന് ശ്രമങ്ങൾ നടത്തിയെങ്കിലും അവസാനം വിജയം നേടിയത് ബിന്ദുവും കനക ദുർഗ്ഗയും ആയിരുന്നു. ജവുവരി 2ന് ആയിരുന്നു ഇരുവരും പോലീസ് അകമ്പടിയോടെ ശബരിമല ദർശനം നടത്തിയത്, ഇരുമുടി കെട്ട് ഇല്ലാതെ, പതിനേട്ടം പടി ചവിട്ടാതെ സ്റ്റാഫ് ഗേറ്റ് വഴിയാണ് ദർശനത്തിന് എത്തിയത്.

വിപ്ലവം സൃഷ്ടിച്ച് ഇരുവരും മല ചവിട്ടുകയും ദർശനം നടത്തിയതായി വിവരങ്ങൾ പുറത്ത് വിടുകയും ഒക്കെ ചെയ്തു എങ്കിൽ കൂടിയും, ദർശനത്തിന് ശേഷം പോലീസ് ഇവരെ കൊച്ചിയിൽ രഹസ്യ സങ്കേതത്തിലേക്ക് മാറ്റി എന്നാണ് റിപ്പോർട്ടുകൾ.

യുവതി പ്രവേശനത്തിന് ശേഷം കേരളത്തിൽ അങ്ങോള മിങ്ങോളം വമ്പൻ ആക്രമണങ്ങൾ ആണ് ഹിന്ദു സംഘടനകൾ അഴിച്ചുവിട്ടത്. ബിന്ദുവിനും കനക ദുർഗ്ഗക്കും എതിരെ കൊലപാതക ഭീഷണി വരെ നില നിൽക്കുന്ന സാഹചര്യം ആണ് ഇപ്പോൾ നിലവിൽ ഉള്ളത്, അതുകൊണ്ട് തന്നെ പോലീസ് സംരക്ഷണയിൽ ഉള്ള ഇരുവർക്കും ഇപ്പോഴും വീട്ടിലേക്ക് മടങ്ങാനോ ജോലിയിൽ പ്രവേശിക്കാനോ കഴിഞ്ഞട്ടില്ല.

പോലീസിൽ പൂർണ്ണ വിശ്വാസം ഉണ്ടന്നും ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങും എന്നാണ് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ അത് എത്രമാത്രം പ്രായോഗികം ആണെന്ന് കാത്തിരുന്നു കാണണം.

You might also like