ഞാൻ ജീസസിന്റെ മകളാണ്; പക്ഷെ മതം മാറിയത് വിവാഹത്തിന് വേണ്ടില്ല; നടി മാതുവിന്റെ വെളിപ്പെടുത്തൽ..!!

107

മാധവി എന്ന യഥാർത്ഥ പേര് പറഞ്ഞാൽ ആരും അറിയാൽ വഴിയില്ല, പക്ഷെ മാതു എന്നു പറഞ്ഞാൽ മലയാളികൾക്ക് സുപരിചിതമാണ് ആ മുഖം. നടൻ നെടുമുടി വേണുവാണ് മാധവി എന്ന പേരുമാറ്റി മാതു എന്ന പേര് നൽകിയത്.

ബാലതാരമായി സിനിമയിൽ എത്തിയത് എങ്കിലും ആദ്യമായി നടി എന്ന നിലയിൽ എത്തിയത് പൂരം എന്ന ചിത്രത്തിൽ കൂടിയായിരുന്നു. തുടർന്ന് മമ്മൂട്ടി നായകനായ കുട്ടേട്ടൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. മലയാളികൾ ശ്രദ്ധിച്ച നടിയിലേക്ക് ഉയർന്നപ്പോൾ, കുട്ടേട്ടന് ശേഷം മാതുവിനെ തേടി എത്തിയ ചിത്രമായിരുന്നു പെരുന്തച്ചൻ, ഷൂട്ടിങ്ങിനു തയാറായി ഇരിക്കുമ്പോഴാണ് തനിക്ക് വച്ചിരുന്ന റോളിൽ മോനിഷ അഭിനയിച്ചുതുടങ്ങി എന്നറിഞ്ഞത്. വല്ലാത്ത ഡിപ്രഷനിലായി മാതു. വിഷമം സഹിക്കാനാകാതെ അമ്മ തന്നെയും കൂട്ടി സഹായമാതാ പള്ളിയിലേക്കു പോയി. മാതാവിനു മുന്നിൽ മാതു കരഞ്ഞു പ്രാർഥിച്ചു. തിരിച്ചെത്തിയ മാതുവിനു ലഭിച്ച വേഷം ആയിരുന്നു അമരത്തിലെ മമ്മൂട്ടിയുടെ മകൾ ആയിട്ടുള്ള വേഷം.

ആദ്യം മാതു കരുതി ഇരുന്നത് പെരുന്തച്ചൻ പോയതിന് ശേഷം തന്നെ കബളിപ്പിക്കാൻ ആരോ വിളിച്ചത് എന്നാണ്, പക്ഷെ അത് യാഥാർത്ഥ്യം ആകുകയായിരുന്നു. അന്നുമുതൽ ഞാൻ ജീസസിന്റെ മകളാണെന്ന് മാതു പറയുന്നു. അച്ഛന്റെയും അമ്മയുടെയും പൂർണപിന്തുണയോടെ മതംമാറി, പേരും മാറ്റി. പക്ഷേ, അഭിനയിച്ച സിനിമകളുടെയെല്ലാം ടൈറ്റിൽ കാർഡിൽ മാതു എന്നു തന്നെയാണ് അടിച്ചിരുന്നത്. മക്കളെയും ആ വിശ്വാസപ്രകാരം വളർത്തുന്നു. മുടങ്ങാതെ പള്ളിയിൽ പോകും. പ്രാർഥനയാണ് എന്നെ തുണയ്ക്കുന്നത്. അതാണ് എന്റെ ശക്തിയും, അല്ലാതെ വിവാഹത്തിന് വേണ്ടിയല്ല താൻ മതം മാറിയത് എന്നും മാതു പറയുന്നു.

Actress maathu entertainment news