ഇതാണ് ആ പോലീസുകാരൻ; ട്രാഫിക്ക് ബ്ലോക്കിൽ വാഹനങ്ങൾ വകഞ്ഞുമാറ്റി ആംബുലൻസ് കടത്തിവിട്ട ഉദ്യോഗസ്ഥന് സല്യൂട്ട് അടിച്ച് സോഷ്യൽ മീഡിയ..!!

58

ബ്ലോക്ക് എന്നൊക്കെ പറഞ്ഞാൽ ഇജ്ജാതി ബ്ലോക്ക്, അതിന്റെ യഥാർത്ഥ മുഖങ്ങൾ കാണാണം എങ്കിൽ വൈകിട്ട് കൊച്ചിയിലേക്ക് വന്നാൽ മതി. പലരും കിറുക്കന്മാർ എന്നൊക്കെ വിളിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ഓരോ വാഹനങ്ങൾ കടത്തി വിടാൻ പെടുന്ന പെടാപ്പാടുകൾ കണ്ടാൽ നമുക്ക് തന്നെ സങ്കടം തോന്നും, റോഡ് ഒന്ന് സ്ലോ ആയാൽ, അവിടെന്നും ഇവിടെന്നും പ്രൈവറ്റ് വാഹനങ്ങൾ എനിക്ക് ആദ്യം പോകണം എന്ന വാശിയോടെ ഗതാഗത കുറിക്കിലേക്ക് വാഹനങ്ങൾ തള്ളി കയറ്റിയാൽ പിന്നെ ശുഭം, അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല.

കഴിഞ്ഞ ദിവസം കോട്ടയത്ത് ഉണ്ടായ ട്രാഫിക്ക് ബ്ലോക്ക്, സംയോജിതമായ ഇടപെടലുകൾ കൊണ്ട് ശരിയാക്കിയ രഞ്ജിത് എന്ന പൊലീസ് ഉദ്യോഗസ്ഥൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കയ്യടി വാങ്ങുന്നത്. ബൈക്ക് പോലും കടന്ന് പോകാൻ ബുദ്ധിമുട്ടുന്ന ട്രാഫിക്ക് ബ്ലോക്കിലേക്ക് രോഗിയുമായി ആംബുലൻസ് എത്തുന്നു, ബ്ലോക്കിന് മുന്നിൽ കീഴടങ്ങിയ ആംബുലൻസ് ഡ്രൈവർക്ക് മുന്നിലേക്ക് പോലീസ് ഉദ്യോഗസ്ഥൻ ഓടി എത്തുകയും വാഹനങ്ങൾ ഒഴിപ്പിച്ചു ആംബുലൻസ് കടത്തി വിടുകയും ആയിരുന്നു.

വീഡിയോ കാണാം

കോട്ടയം ടൗണിൽ വെച്ചുണ്ടായ തിരക്കിൽ നിന്നും ആംബുലൻസിനെ കടത്തി വിടാൻ ബുദ്ധിമുട്ടുന്ന പോലീസുകാരനെ അഭിനന്ദിക്കാതെ വയ്യ ??

Posted by Smart Pix Media on Sunday, 30 December 2018

You might also like